പുതുവർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പുത്തൻ പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി 2026 പിറക്കുന്നു. പുതുവർഷം അടിച്ച് പൊളിക്കുന്നവർ ആദ്യം എത്തുന്നത് കൊച്ചിയിലാണ്. കാരണം ജംഗിൾ പൊളി പരിപാടികളാണ് പുതുവർഷത്തോട് അനുബന്ധിച്ച് കൊച്ചിയിൽ അരങ്ങേറുന്നത്. ന്യൂ ഇയര്‍ ഇന്‍ കൊച്ചി 2026 എങ്ങനെ അടിച്ച് പൊളിക്കാമെന്നും എന്തൊക്കെ പരിപാടികളാണുള്ളതെന്നും നമുക്ക് നോക്കാം. അതോടൊപ്പം പോലീസ് സുരക്ഷ, മെട്രോ സമയം തുടങ്ങിയവയും നോക്കാം.
കൊച്ചിന്‍ കാര്‍ണിവല്‍
പലതരം പരിപാടികളും മത്സരങ്ങളും നിറഞ്ഞ ആഘോഷ രാവായിരിക്കും ന്യൂ ഇയറില്‍ കൊച്ചിയിൽ നടക്കുക. കൊച്ചിന്‍ കാര്‍ണിവലിൽ സൈക്കിള്‍ - ബൈക്ക് റെയ്‌സുകള്‍, മാരത്തോണ്‍, കൊച്ചി ബൈക്ക് റേസ്, നീന്തല്‍ മത്സരം എന്നിങ്ങനെ പരിപാടികള്‍ നീളും. കൊച്ചിന്‍ കാര്‍ണിവലിന്‍റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്.
നേരത്തെ എത്തണം
പുതുവർഷപ്പിറവിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന ആവേശകരമായ കാഴ്ച കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെ ഒത്തുകൂടുന്നത്. ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ തിരക്ക് കണക്കിലെടുത്ത് നേരത്തെ തന്നെ എത്താൻ ശ്രദ്ധിക്കണം. കൂടാതെ, സാംസ്കാരിക പൈതൃകം അടുത്തറിയാൻ താല്പര്യമുള്ളവർക്ക് ഫോർട്ട് കൊച്ചിയിലെ കേരള കഥകളി കേന്ദ്രത്തിൽ ക്ലാസിക്കൽ നൃത്ത-സംഗീത വിരുന്നുകളും ഒരുക്കിയിട്ടുണ്ട്. പാപ്പാഞ്ഞി കത്തിക്കുന്ന സ്ഥലത്ത് 1300ല്‍ അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും.
കൊച്ചിയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന അഞ്ചിടങ്ങളാണ് ഫോര്‍ട്ട് കൊച്ചി, ചെറായി ബീച്ച്, വൈപ്പിന്‍ ദ്വീപ്, കേരള കഥകളി കേന്ദ്രം, മറൈന്‍ ഡ്രൈവ് എന്നിവ. മികച്ച കാലവസ്ഥയും കാറ്റുമെല്ലാം ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കാറുണ്ട്. ബോട്ട് റൈഡുകള്‍, ഫയര്‍വര്‍ക്കുകള്‍, കഫേകള്‍, വൈബ് നൈറ്റ് ലൈഫ് എന്നിവയാണ് പ്രധാന ആകര്‍ഷണം.

അമിത നിയന്ത്രണം ഉണ്ടാവില്ല
ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും എന്നാൽ അമിത നിയന്ത്രണം ഉണ്ടാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകളും കർശനമാക്കും.
വാട്ടര്‍ മെട്രോ സമയത്തിൽ മാറ്റം
പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലും പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസുണ്ടാകും. മറ്റ് റൂട്ടുകളിലെ സര്‍വീസ് പതിവുപോലെ നടത്തുമെന്നും വാട്ടര്‍ മെട്രോ വ്യക്തമാക്കി.
കൊച്ചി മെട്രോ സര്‍വീസ്
ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി മൂന്ന് വരെ രാത്രി 11 വരെ കൊച്ചി മെട്രോ സര്‍വീസ് നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. പുതുവത്സര രാവില്‍ പുലര്‍ച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് കൊച്ചി മെട്രോ സര്‍വീസ് നടത്തും. പുലര്‍ച്ച 1.30ന് തൃപ്പൂണിത്തുറ, ആലുവ ടെര്‍മിനലുകളില്‍ നിന്ന് അവസാന ട്രെയിനുകള്‍ പുറപ്പെടും. പുലർച്ചെ 2 മണി വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ ലഭ്യമാകുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
