പുതിയ ചരിത്രമെഴുതി വിപണി, നിക്ഷേപകരുടെ നേട്ടം 6.2 ലക്ഷം കോടി, രണ്ട് ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം

പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ട്രേഡിംഗ് ദിവസത്തിൽ തന്നെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഓഹരി വിപണി. നിഫ്റ്റി സർവകാല ഉയരമായ 22529.95 ലും സെൻസെക്സ് 74254.72 ലുമെത്തി. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 387 ലക്ഷം കോടി രൂപയിൽ നിന്ന് 393.2 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ ഒറ്റ സെഷനിൽ നിക്ഷേപകർക്ക് ലഭിച്ച നേട്ടം 6.2 ലക്ഷം കോടി രൂപയോളമാണ്.

സെൻസെക്‌സ് 363.20 പോയിൻ്റ് ഉയർന്ന് 74,014.55 ലും നിഫ്റ്റി 135.10 പോയിൻ്റ് ഉയർന്ന് 22,462 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഡിവിസ് ലാബ്‌സ്, അദാനി പോർട്സ്, യുപിഎൽ തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലെത്തി. നിഫ്റ്റി ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മീഡിയ 4.69 ശതമാനം ഉയർന്നപ്പോൾ മെറ്റൽ മേഖലയുടെ നേട്ടം 3.70 ശതമാനമാണ്.

ഇന്ന് നേടിയത് 6.2 ലക്ഷം കോടി, രണ്ട് ഓഹരിക്ക് ബൈ കോൾ നൽകി ബ്രോക്കറേജ്

വരും ദിവസങ്ങളിലും ഓഹരി വിപണി മുന്നേറ്റം തുടരുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രമുഖ ഓഹരികൾ വാങ്ങണമെന്ന് ശുപാർശ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള 2 ഓഹരികൾ വിശദമായി നോക്കാം.

1. പിവിആർ ഐനോക്‌സ്

ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്റ്റാണ് പിവിആർ ഐനോക്‌സ് ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ടാർഗെറ്റ് വില 2,240 രൂപയാണ്. ഓഹരിയുടെ മുന്നേറ്റത്തിന് നിരവധി കാരണങ്ങളാണ് ബ്രോക്കറേജ് സ്ഥാപനം മുന്നോട്ട് വെക്കുന്നത്. അതിൽ ആദ്യത്തേത് കമ്പനിയുടെ വാടക ചെലവ് 20 ശതമാനത്തിൽ നിന്നും 17 ശതമാനമായി കുറഞ്ഞേക്കാമെന്നതാണ്. അതോടൊപ്പം ഈ സാമ്പത്തിക വർഷം തന്നെ പരസ്യവരുമാനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഐസിഐസിഐ ഡയറക്റ്റിന്‍റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ഓഹരി വിപണിയിലെ പ്രകടനം

4.42 ശതമാനം നേട്ടമാണ് പിവിആർ ഐനോക്‌സ് ഇന്ന് വിപണിയിൽ നിന്നും നേടിയത്. അതോടെ ഓഹരി വില 1,384.90 രൂപയിലേക്കെത്തി. . 4.48 ശതമാനമാണ് കഴിഞ്ഞ അഞ്ച് ദിവസത്തെ നേട്ടം. അതോടൊപ്പം 0.19 ശതമാനം നേട്ടം ഒരു മാസത്തിനിടേയും കമ്പനി നേടി.

അതേ സമയം ആറ് മാസത്തിനിടെ 19.24 ശതമാനവും ഒരു വർഷത്തിനിടെ 4.3 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. 1,875.45 രൂപയാണ് കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1,247.90 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.

ഇന്ന് നേടിയത് 6.2 ലക്ഷം കോടി, രണ്ട് ഓഹരിക്ക് ബൈ കോൾ നൽകി ബ്രോക്കറേജ്

2. ഡൈനാമാറ്റിക് ടെക്നോളജീസ്

ഡൈനാമാറ്റിക് ടെക്നോളജീസ് ഓഹരിക്കും ബൈ കോൾ നൽകിയിരിക്കുകയാണ് ഐസിഐസിഐ ഡയറക്റ്റ്. 10,250 രൂപയാണ് ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. എയർബസിൻ്റെ 86% ഓർഡർ ബാക്ക്‌ലോഗിന് ഫ്ലാപ്പ് ട്രാക്ക് ബീമുകളുടെഏക വിതരണക്കാർ, വൈവിധ്യമാർന്ന ക്ലയൻ്റ് മിശ്രിതമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗിയർ പമ്പ് വിതരണക്കാർ തുടങ്ങിയ കാരണങ്ങളാണ് ബ്രോക്കറേജ് സ്ഥാപനം ചൂട്ടിക്കാട്ടുന്നത്. അതോടൊപ്പം ആഭ്യന്തര എയ്‌റോസ്‌പേസിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും ഐസിഐസിഐ ഡയറക്റ്റിന്‍റെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ഓഹരി വിപണിയിലെ പ്രകടനം

7.55 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനി ഇന്ന് ഓഹരി വിപണിയിൽ നിന്നും നേടിയത്. അതോടെ ഓഹരി വില 8,020 രൂപയിലേക്കെത്തി. 11.65 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തെ നേട്ടം. ആറ് മാസത്തിനിടെ 86.89% നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു.

177.12% മൾട്ടിബാഗർ നേട്ടവും കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൈനാമാറ്റിക് ടെക്നോളജീസ് നേടി. 8,088 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,670.75 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X