ഒക്ടോബറിൽ ഇടിഞ്ഞിറങ്ങി നിഫ്റ്റി, 4 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച

ഒക്ടോബർ മാസത്തിൽ ഉടനീളം ഇന്ത്യൻ ഓഹരി വിപണികൾക്ക് ഓഹരി വിപണികൾക്ക് ശനിദശയായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഈ കഴിഞ്ഞ മാസമാണ് ഇത്ര വലിയൊരു പ്രതിസന്ധിയെ ഓഹരി വിപണികൾ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മിക്ക മാസങ്ങളിലും ഓഹരി സൂചികകൾ പച്ചയിലായിരുന്നു. വിദേശ നിക്ഷേപകരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിരുന്നു.

അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനയുമായി ഉരസലുകളുണ്ടായത് ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപങ്ങൾ എത്തിക്കാൻ സഹായകമായി മാറിയിരുന്നു. എന്നാൽ വീണു കിട്ടിയ അവസരങ്ങൾ നില നിർത്താൻ ഇന്ത്യക്കായില്ല. ഭരണം നില നിർത്താനായെങ്കിലും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്ക് തിരിച്ചടി നേരിട്ടതും രൂപയുടെ വില തകർച്ചയും നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകളും ഇന്ത്യയിൽ നിന്നും വിദേശ നിക്ഷേപങ്ങൾ പിൻവലിയാൻ കാരണമായി. കൂടാതെ ഇന്ത്യൻ കമ്പനികളുടെ പ്രകടനവും പ്രതീക്ഷക്കൊത്ത് ഉയരാതായതോടെ ഓഹരി വിപണികളിൽ കനത്ത നഷ്ടം നേരിട്ടു.

ഒക്ടോബറിൽ ഇടിഞ്ഞിറങ്ങി നിഫ്റ്റി, 4 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച

നിഫ്റ്റിയുടെ തകർച്ച

ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാതിയുടെ തുടക്കം മുതൽ തന്നെ നിഫ്റ്റി സൂചികകൾ ചുവപ്പിലായിരുന്നു. ഈ മാസം ആകെ 6.2 ശതമാനമാണ് നിഫ്റ്റി ഓഹരി സൂചികകൾ ഇടിവു രേഖപ്പെടുത്തിയത്. 2020 മാർച്ചിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ തകർച്ച നിഫ്റ്റി നേരിടുന്നത്. വിപണിയിലെ വിറ്റഴികൾ പ്രവണത വർദ്ധിച്ചതും തിരിച്ചടിയായി. ഒക്ടോബർ 1 മുതൽ 31 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി 50 24,205.35 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 135.50 പോയിൻ്റ് ഇടിവാണ് ഒരു മാസം കൊണ്ട് നിഫ്റ്റി വിപണിയിലുണ്ടായത്. നിഫ്റ്റി 50ലെ പ്രധാന കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസ് 54.5 ശതമാനവും ഡോക്ടർ റെഡ്ഡീസ് ലാബ് 81.5 ശതമാനവും വില തകർച്ച നേരിട്ടു. സൂചികകൾ പരിശോധിക്കുമ്പോൾ ഈ കണക്കുകൾ നഷ്ടമായി വ്യാഖ്യാനിക്കപ്പെടുമെങ്കിലും ഓഹരി വില ക്രമീകരണത്തിൻ്റെ ഭാഗമായുള്ള തകർച്ചയാണിതെന്നാണ് കമ്പനികളുടെ വിശദീകരണം. വരും ദിവസങ്ങളിൽ ഈ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയും അവർ പങ്കു വെയ്ക്കുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന ബാങ്കായ ഇൻഡസഇൻഡ് ബാങ്കും കനത്ത തകർച്ചയാണ് കഴിഞ്ഞ മാസം നേരിട്ടത്. 27 ശതമാനം നഷ്ടമാണ് ഒക്ടോബറിൽ ബാങ്കിൻ്റെ ഓഹരികൾക്കുണ്ടായത്.

ബജാജ് ഓട്ടോ : Down 19.5%

ബി ബി സി എൽ : Down 15.9%

നെസ്‌ലെ ഇന്ത്യ : Down 15.4%

മാരുതി സു സുസൂക്കി : Down 14.97%

ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് : Down 14.6%,

സിപ്ല : Down 14.3%,

ഹീറോ മോട്ടോ കോർപ്പ് : Down 14.06%,

ടാറ്റ മോട്ടോഴ്സ് : Down 13.8%,

ഹിന്ദുസ്ഥാൻ യൂണിലിവർ : Down 13.6%,

ടൈറ്റാൻ കമ്പനി : Down 13.5%,

എം & എം : Down 12.51%,

ഒ എൻ ജി സി : Down 12.08%,

കോൾ ഇന്ത്യ : Down 11.96%,

എസ് ബി ഐ ലൈഫ് : Down 11.92%,

ടാറ്റാ സ്റ്റീൽ : Down 11.62%,

ബജാജ് ഫിൻസെർവ് : Down 11.20%,

ശ്രീ റാം ഫിനാൻസ് : Down 10.94%

എന്നീ കമ്പനികളുടെ ഓഹരികളാണ് ഇരട്ടയക്ക ശതമാന നിരക്കിൽ ഇടിഞ്ഞത്. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, പശ്ചിമേഷ്യയിലെ യുദ്ധഭീതി എന്നിവ ഓഹരി വില ഇടിവിലെ പ്രധാന കാരണങ്ങളായി. 2024 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ പരിഷ്കാരങ്ങളിലൂടെ വിപണിയിലെ ഉണർവ്വ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് കമ്പനികളും നിക്ഷേപകരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X