A Oneindia Venture

തളരുന്ന രൂപയും കൊഴിയുന്ന വിദേശ നിക്ഷേപവും: നിഫ്റ്റിക്ക് മുന്നേറ്റമോ? ഈ ആഴ്ച സ്വാധീനിക്കുന്ന ഘടകങ്ങൾ

നിഫ്റ്റി നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ മുന്നേറ്റം തുടരുമോ എന്നതിൽ സാങ്കേതിക വിശകലനത്തിനൊപ്പം ഫണ്ടമെന്റൽ കാര്യങ്ങളും അനുകൂലമാകേണ്ടതുണ്ട്. നിഫ്റ്റിക്ക് മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ പിന്തുണ ആവശ്യമുണ്ട്. ഈ ആഴ്ച പുറത്തുവരുന്ന മൊത്തവില സൂചികാ പണപ്പെരുപ്പ കണക്കുകളും വ്യാപാര ബാലൻസ് കണക്കുകളും വിപണിയുടെ ചലനത്തെ സ്വാധീനിക്കും. ആഭ്യന്തര ഡാറ്റകൾക്കൊപ്പം ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സംബന്ധിച്ച ചർച്ചകളുടെ പുരോഗതിയും ഓഹരി വിപണിയെ സ്വാധീനിക്കുന്നതും.

കഴിഞ്ഞ ആഴ്ചയിലെ വിപണി ചലനങ്ങളെ പ്രധാനമായും രൂപപ്പെടുത്തിയത് മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഗോള സൂചനകളുമാണ്. ഡോളറിനെതിരെ രൂപ ഇടിയുന്നത് തുടക്കത്തിൽ നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നെങ്കിലും യു.എസ് ഫെഡ് കാൽശതമാനം പലിശ കുറച്ചതും ഇന്ത്യ- യുഎസ് വ്യാപാരത്തിലെ പുരോഗതിയും ഇടിവിനെ തടയിടാൻ സഹായിച്ചു.

കറൻസി ഇടിയാൻ കാരണം, വിദേശ നിക്ഷേപകരുടെ വിൽപ്പനയാണ്. ആഗോള തലത്തിൽ ബോണ്ടുകൾക്ക് ലഭിക്കുന്ന മികച്ച യീൽഡിന്റെ അടിസ്ഥാനത്തിൽ വിദേശ നിക്ഷേപകർ നിക്ഷേപം വിറ്റൊഴിവാക്കുന്നുണ്ട്. എന്നാൽ ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട അനുകൂലമായ വാർത്തകൾ രൂപയ്ക്ക് ആശ്വാസം നൽകാൻ സാധ്യതയുണ്ട്.

തളരുന്ന രൂപയും കൊഴിയുന്ന വിദേശ നിക്ഷേപവും: നിഫ്റ്റിക്ക് മുന്നേറ്റമോ? ഈ ആഴ്ച സ്വാധീനിക്കുന്ന ഘടകങ്ങൾ

കഴിഞ്ഞ മാസത്തെ ഓട്ടോ റീട്ടെയിൽ മേഖലയിലെ കണക്കുകൾ അനുകൂലമാണ്. നവംബറിൽ പാസഞ്ചർ വാഹനങ്ങൾ, ത്രീ-വീലറുകൾ, വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയിലുടനീളമുള്ള രജിസ്ട്രേഷൻ വാർഷികാടിസ്ഥാനത്തിൽ രണ്ടു ശതമാനം ഉയർന്നു. അതേസമയം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ 6.15 ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന വാർത്ത ബാങ്കിങ് ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കാൻ കാരണമാകും.

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കാരായി തുടരുകയാണ്. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച്, ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്നും 396.26 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,828.21 കോടിയുടെ വാങ്ങലുകൾ നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയാണ് വിപണിയെ കാര്യമായ ഇടിവിലേക്ക് തള്ളിവിടാതെ പിടിച്ചു നിർത്തുന്നത്. കഴിഞ്ഞാഴ്ച നിഫ്റ്റി 139 പോയിന്റ് ഇടിവിൽ 26046 ലും സെൻസെക്സ് 445 പോയിന്റ് ഇടിവിൽ 85268 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയുടെ ഹ്രസ്വകാല മൂവിങ് ആവറേജായ 25,950 ന് മുകളിൽ ക്ലോസ് ചെയ്യാന് സൂചികയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ നിലവാരത്തിന് മുകളിൽ തുടരുന്നത് ഓഹരിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് നിർണായകമാണ്. ഇത് 26,300 എന്ന റെക്കോർഡ് ഉയരം മറികടക്കാൻ സഹായിക്കുകയും 26,550 ലേക്കുള്ള മുന്നേറ്റവും കണക്കാക്കുന്നു. എന്നാൽ സപ്പോർട്ട് നിലവാരം തകർന്നാൽ സൂചിക 25,700 ലേക്കും പിന്നീട് 25,400 ലേക്കും വീഴാനുള്ള സാധ്യതയാണ് സാങ്കേതിക വിശകലനത്തിൽ കാണുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X