ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബജറ്റ് ദിവസ പ്രത്യേക സെഷന് ഇടിവോടെ തുടങ്ങി. ബിഎസ്ഇ സെന്‍സെക്സ് 92 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 82178 ലെവലിലും നിഫ്റ്റി50 47 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 25274 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 30 ഓഹരികളുടെ സെന്‍സെക്സില്‍ ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എറ്റേണല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ 1-2 ശതമാനം ഇടിഞ്ഞു.

ലോഹ സൂചിക
ലോഹങ്ങളുടെ വിലയിടിവ് ഓഹരികളേയും ബാധിച്ചു. മെറ്റല്‍ സൂചിക 4.4 ശതമാനമാണ് പൊഴിച്ചത്. യുഎസ് ഡോളര്‍ ശക്തമായതും ലാഭമെടുപ്പുമാണ് ലോഹങ്ങളെ ബാധിക്കുന്നത്. വിശാല വിപണികളും ദുര്‍ബലമാണ്. സ്മോള്‍-ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 1.5 ശതമാനവും 0.8 ശതമാനമിടിഞ്ഞു.ബജറ്റ് 2026 പൊതുചെലവ് വര്‍ദ്ധിപ്പിക്കുമെന്നും തീരുവ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു.
ബോണ്ട്, കറന്‍സി വിപണികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
വിദഗ്ധരുടെ സമീപനം
ജിയോജിത് ഇന്‍വെസ്റ്റ്്മെന്റ്, ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വികെ വിജയകുമാര്‍ വലിയ നികുതി ഇളവുകളൊന്നും ഇത്തവത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നില്ല. 2025 വന്‍തോതില്‍ ആദായനികുതി ഇളവ് ലഭ്യമാക്കിയതാണ് കാരണം. ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള ഇളവ് ഉയര്‍ത്തിയാല്‍ അത് പോസിറ്റീവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ എല്‍ടിസിജി ഇളവ് പരിധി 1.25 ലക്ഷം രൂപയാണ്.
വളര്‍ച്ച ലക്ഷ്യം വച്ചുള്ള ഒരു ബജറ്റ് വിപണിയെ സംബന്ധിച്ച് അഭികാമ്യമാണ്. വിദേശ നിക്ഷേപകരെ ദീര്‍ഘകാല മൂലധന നേട്ട നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് ഒരു കുതിച്ചുചാട്ടത്തിന് കാരണമാകും. പ്രതിരോധത്തിന് വന്‍ നീക്കിയിരിപ്പ് ഉറപ്പായതിനാല്‍ പ്രതിരോധ ഓഹരികള്‍ ശ്രദ്ധ നേടുന്നു.മറ്റൊരു പ്രധാന മേഖല കയറ്റുമതിയാണ്. പ്രത്യേകിച്ചും ചരക്ക് കയറ്റുമതി. പൊതുമേഖലാ ബാങ്ക് ലയന പ്രഖ്യാപനങ്ങള്‍, സ്വകാര്യവത്ക്കരണം എന്നിവയും പ്രതീക്ഷിക്കപ്പെടുന്നു. ലോഹവിലകളിലെ ഇടിവ് നിക്ഷേപകരെ ഓഹരി വിപണിയിലേയ്ക്ക് തിരികെ നയിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications