മൂന്ന് സെഷനുകളിലെ നഷ്ടങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച സെന്‍സെക്സും നിഫ്റ്റി 50 ഉം തിരിച്ചുകയറി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അനുരഞ്ജനം തേടിയതും തീരുവ സംബന്ധിച്ച പോസിറ്റീവ് വാര്‍ത്തകളുമാണ് കാരണം. നിഫ്റ്റി 132.40 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 25,289.90 ലെവലിലും ബിഎസ്ഇ സെന്‍സെക്സ് 397.74 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 82,307.37 ലെവലിലും ക്ലോസ് ചെയ്തു.

വിശാലമായ വിപണികള്‍ ബെഞ്ച്മാര്‍ക്കിനെ മറികടന്ന പ്രകടനമാണ് നടത്തിയത്. നിഫ്റ്റി മിഡ്ക്യാപ് 100 1.34 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് 100 0.76 ശതമാനവും ഉയര്‍ന്നു. 2.3 ശതമാനം ഉയര്‍ന്ന പൊതുമേഖല ബാങ്കും 0.68 ശതമാനം ഉയര്‍ന്ന ബാങ്ക് സെക്ടറും നേട്ടത്തില്‍ മുന്നിലെത്തിയപ്പോള്‍ ഫാര്‍മ, എഫ്എംസിജി, എനര്‍ജി എന്നിവ മികച്ച ഉയരം കുറിച്ചു. ഇന്ത്യ വിഐഎക്സ് സൂചിക 3.12 ശതമാനം ഇടിഞ്ഞത് ചാഞ്ചാട്ടം കുറഞ്ഞതിന്റെ സൂചനയായി.
മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍
നിഫ്റ്റി പാക്കില്‍, 40 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മികച്ച മൂന്നാംപാദ ഫലത്തിന്റെ ബലത്തില്‍ 5.3 ശതമാനം ഉയര്‍ന്ന ഡോ.റെഡ്ഡീസാണ് മുന്നില്‍. ബിഇഎല്‍, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ടാറ്റ സ്റ്റീല്‍, ടിഎംപിവി, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ശ്രീറാം ഫിനാന്‍സ്, എസ്ബിഐ, നെസ്ലെ ഇന്ത്യ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡിഗോ, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ട്രെന്റ്, എന്‍ടിപിസി, എച്ച് യു എല്‍, എച്ച്സിഎല്‍ ടെക് എന്നിവയും മികച്ച പ്രകടനം നടത്തി.എറ്റേര്‍ണല്‍, എസ്ബിഐ ലൈഫ്, ടൈറ്റന്, ഐഷര്‍ മോട്ടോഴ്സ്, മാക്സ് ഹെല്‍ത്ത്, അപ്പോളോ ഹോസ്പിറ്റല്‍സ്, മാരുതി എന്നിവ ഇടിഞ്ഞു.
ആഗോള സൂചനകള്‍
ഗ്രീന്‍ലാന്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും ട്രംപ് പിന്മാറുമെന്ന
വാര്‍ത്തയാണ് വിപണിയെ സ്വാധീനിച്ചത്.ഡാവോസില്‍ വച്ചാണ് ഗ്രീന്‍ലാന്റിന് വേണ്ടിയുള്ള അവകാശവാദം ട്രംപ് പിന്‍വലിച്ചത്. ഇത് ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും തീരുവകളില്‍ ഇളവ് വരുത്തുകയും ചെയ്യും. തുടര്‍ന്ന് ആഗോള വിപണികള്‍ ഉയര്‍ന്നു. ആഭ്യന്തര വിപണിയും നേട്ടമുണ്ടാക്കി.
നിഫ്റ്റി: പ്രധാന പിന്തുണ, പ്രതിരോധ മേഖലകള്‍
വ്യാഴാഴ്ച, നിഫ്റ്റി നിര്‍ണായകമായ 200 ദിവസ ഇഎംഎ (എക്സ്പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) പിന്തുണ തിരിച്ചുപിടിച്ചു. ഡെയ്ലി ചാര്‍ട്ടിലെ ഹൈ-വേവ് മെഴുകുതിരി അനിശ്ചിതത്വത്തെ കുറിക്കുന്നതായി സെന്റര്‍ ബ്രോക്കിംഗിലെ നിലേഷ് ജെയിന് പറയുന്നു. നിഫ്റ്റി ഏകീകരണത്തിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ട്. അതായത് റാലി തുടരണമെങ്കില്‍ 25590 ലെവല്‍ സൂചിക ഭേദിക്കേണ്ടി വരും. 200 ദിവസ ഡിഎംഎയായ 25130 പിന്തുണയായി പ്രവര്‍ത്തിക്കും.
നിഫ്റ്റി എല്ലാ പ്രധാന മൂവിംഗ് ആവറേജുകള്‍ക്കും താഴെയായി നില്ക്കുന്നതിനാല് പൊസിഷണല്‍ ബെയറിഷ് ട്രെന്‍ഡ് തുടരുന്നതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് നന്ദിഷ് ഷാ പറഞ്ഞു. ഹ്രസ്വകാല പ്രതിരോധം 25,450-25,500 ല്‍ സ്ഥിരമായി തുടരും. അതേസമയം പിന്തുണ 25,150 ലേക്ക് ഉയര്‍ന്നു.
നിഫ്റ്റിയുടെ പ്രതിദിന ആര്‍എസ്ഐ മുന്നോട്ടുള്ള പ്രവണത കാണിക്കുന്നു.ചോയ്സ് ഇക്വിറ്റി ബ്രോക്കിംഗിലെ ഗവേഷണ ഗവേഷണ അനലിസ്റ്റ് ഹിതേഷ് ടെയ്ലര് പറയുന്നതനുസരിച്ച് 25,400-25,450 മേഖലയിലായിരിക്കും പ്രതിരോധം. പ്രധാന പിന്തുണ 25,100-25,150 ലെവലില്‍.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications