കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞ സൂചികകളിലൊന്നാണ് നിഫ്റ്റി സ്മോൾകാപ് 100 സൂചിക. ഒൻപത് ശതമാനമാണ് ഈ വർഷം ഇതുവരെ സ്‌മോൾകാപ് സൂചിക ഇടിഞ്ഞത്. റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ കൈവശം വെയ്ക്കുന്ന ഓഹരികൾ കൂടുതൽ ഈ വിഭാഗത്തിൽ നിന്നാണെന്നതിനാൽ ആഘാതമേറ്റതും സാധാരണ നിക്ഷേപകർക്കാണ്. വർഷങ്ങളായി മികച്ച റിട്ടേൺ നൽകിയ സ്‌മോൾകാപ് ഓഹരികൾ ഉയർന്ന വാല്യുവേഷനിലേക്ക് പോയതോടെ വന്ന ലാഭമെടുപ്പാണ് ഇതിന് കാരണം. 2024 ൽ 24 ശതമാനം മുന്നേറിയ സ്‌മോൾകാപ് സൂചിക, 2023 ൽ 56 ശതമാനം മുന്നേറ്റം നടത്തി.

2024- 25 സാമ്പത്തിക വർഷത്തിലെ മുന്നേറ്റം 70 ശതമാനത്തിന് മുകളിലാണ്. അതേസമയം, സൂചികയുടെ വരുമാന വളർച്ചയെ മറികടക്കുന്ന മുന്നേറ്റമായിരുന്നു ഇത്. സൂചികയുടെ 10 വർഷത്തെ ശരാശരി പിഇയേക്കാൾ ഉയർന്ന ഉയർന്ന വിലയിലാണ് സൂചിക വ്യാപാരം നടന്നിരുന്നത്. ആഗോള തലത്തിൽ പണലഭ്യത കുറഞ്ഞതും ഇന്ത്യൻ വിപണിയിലെ ഉയർന്ന വാല്യുവേഷനും വന്നതോടെ സ്മോൾകാപ് ഓഹരികൾ വലിയ തിരിച്ചടിയേറ്റു.
മുന്നേറും 2026ൽ
സാങ്കേതികമായും അടിസ്ഥാനപരമായ കാര്യങ്ങളും പരിഗണിക്കുമ്പോൾ സ്മോൾ കാപ് ഓഹരി തിരിച്ചുവരുമെന്നാണ് സൂചന. രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും ആർബിഐയുടെ പണനയത്തിൽ പലിശയിൽ ഇളവ് വരുത്തുന്നതും കുഞ്ഞൻ ഓഹരികൾക്ക് അനുകൂലമാണെന്ന് ഐഎൻവിഅസറ്റ് പിഎംഎസ് ബിസിനസ് ഹെഡ് ഹർഷൽ ദസാനി പറഞ്ഞു.
സാങ്കേതികമായി, നിഫ്റ്റി സ്മോൾകാപ് സൂചിക 2026 ഡിസംബറോടെ 22000 നിലവാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 17000 നിലവാരത്തിൽ നിന്നും 25 ശതമാനം വർധനയാണിത്. ഇത് ദീർഘകാല നിക്ഷേപത്തിന് മികച്ച പിന്തുണയാണ് നൽകുന്നതെന്ന് ഇൻക്രെഡ് വിശദീകരിക്കുന്നു.
വാല്യുവേഷനും വരുമാനവും
പലിശനിരക്ക് കുറഞ്ഞു കഴിഞ്ഞുള്ള 12-18 മാസങ്ങളിൽ സ്മോൾ കാപ് ഓഹരികൾ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്. 2025ന്റെ മധ്യസമയത്താണ് ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ ആരംഭിച്ചത്. വായ്പ ഭാരം കുറയുന്നതിന്റെ നേട്ടങ്ങൾ 2026 ന്റെ തുടക്കത്തിൽ സംഭവിക്കുമെന്നും ദസാനി വിശദീകരിക്കുന്നു. ഡിമാന്റ് സാധാരണമാവുകയും അസംസ്കൃക വസ്തുക്കളുടെ ചെലവ് സ്ഥിരമാവുകയും ചെയ്തതിനാൽ 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വളർച്ച വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
വലിയ ഇടിവ് വാല്യുവേഷനിൽ മാന്യമായ കുറവ് വരുത്തിയിട്ടുണ്ട്. നിർമാണ മേഖല, ഡിഫൻസ്, എൻജിനീയറിങ്, ക്യാപിറ്റൽ ഗുഡ്സ് എന്നി സെക്ടറുകളിലെ ഓഹരികളുടെ അടിസ്ഥാന ഘടകങ്ങൾ മികച്ചതാണ്. വരുമാനവും വാല്യുവേഷനും തമ്മിലുള്ള അന്തരം കുറഞ്ഞാൽ ഓഹരികളിൽ വീണ്ടെടുപ്പ് പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
നിഫ്റ്റി 2026
2026 ഡിസംബറിൽ നിഫ്റ്റി 29500 ലേക്ക് എത്തുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് കണക്കുകൂട്ടുന്നത്. നിഫ്റ്റി വരുമാന വളർച്ച, 2023-28 സാമ്പത്തിക വർഷത്തിൽ 13 ശതമാനം വാർഷിക ശരാശരി നേട്ടവും ബ്രോക്കറേജ് പ്രവചിക്കുന്നു. സ്ഥിരതയോടെയുള്ള രാജ്യാന്തര വളർച്ച, കുറഞ്ഞ ചാഞ്ചാട്ടം, യു.എസ് സർക്കാറിന്റെ നയതുടർച്ച എന്നിവയാണ് ഇതിന് പിന്തുണയ്ക്കുന്ന ഘടകങ്ങൾ. വർധിക്കുന്ന പണപ്പെരുപ്പം, കറൻസി സമ്മർദ്ദം, വ്യാപാര തർക്കത്തെ തുടർന്ന് മന്ദഗതിയിലുള്ള വരുമാന വളർച്ച എന്നി പശ്ചാത്തലത്തിൽ ബെയർ കേസിൽ നിഫ്റ്റി 24,000 വരെ പോകാമെന്നാണ് അനുമാനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications