60 വയസ്സിനു ശേഷം വിരമിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടായിരിക്കണം? നിങ്ങളുടെ വരുമാനത്തേക്കാൾ വലിയ തുക സമ്പാദിക്കണമെന്ന് ആഗ്രഹമില്ലേ? ജോലിയിൽ ഉള്ളപ്പോൾ തന്നെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നതിനായി സമ്പാദിച്ച് തുടങ്ങാം. വലിയ കോർപ്പസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ മ്യൂച്വൽ ഫണ്ടുകളാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താം. നിങ്ങളുടെ നിക്ഷേപത്തിലൂടെ സമ്പാദ്യം കോടികളായി വളരും.
മികച്ച റിട്ടേണുകൾ ഉറപ്പ് നൽകുന്ന നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ട്. റിട്ടയർമെന്റ് സമയത്ത് 1 കോടിയിലധികം കോർപ്പസ് ലഭിക്കുന്ന സ്കീമിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്കീമാണ് നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട്. നിങ്ങളുടെ സമ്പാദ്യം കോടികളായി ഉയർത്താൻ ഈ സ്കീമിലൂടെ സാധിക്കും.
2010 സെപ്റ്റംബറിലാണ് നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് ആരംഭിച്ചത്. ഈ സ്കീം ലോഞ്ച് ചെയ്തതിനുശേഷം ഇതുവരെ 22.22 ശതമാനം റിട്ടേണുകൾ നൽകിയിട്ടുണ്ട്. ഈ സ്കീമിന് നിഫ്റ്റി സ്മോൾക്യാപ് 250 TRI ( ടോട്ടൽ റിട്ടേൺ ഇൻഡക്സ്) ഉണ്ട്.
കോടിപതി മ്യൂച്വൽ ഫണ്ട് സ്കീം
സ്‌മോൾ ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമാണ് നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട്. 2024 നവംബർ 30 വരെയുള്ള കണക്ക് പ്രകാരം നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ടിന് ഏകദേശം 61,646 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ 14 വർഷമായി നിക്ഷേപകരുടെ സമ്പത്ത് പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടിന് സാധിച്ചു. ഇത് വലിയ നേട്ടം തന്നെയാണ്. അതാണ് നിക്ഷേപകർക്കിടയിൽ ഈ സ്കീമിന് ജനപ്രീതി ഉയരാൻ കാരണം.

എത്ര റിട്ടേൺ ലഭിക്കുന്നു....
വലിയ റിട്ടേൺ ഈ സ്കീമിലൂടെ ഉറപ്പാക്കാം. കഴിഞ്ഞ 1 വർഷത്തിൽ 31.10% റിട്ടേൺ ഈ സ്കീമിലൂടെ നേടി. കഴിഞ്ഞ 3 വർഷത്തിനിടെ 29.26 ശതമാനവും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 35.76 ശതമാനം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 22.33 ശതമാനവും റിട്ടേണാണ് ലഭിച്ചത്. വർഷങ്ങൾ മുന്നോട്ട് പോകുംന്തോറും റിട്ടേൺ ഉയരുന്നുണ്ട്.
നിങ്ങൾ പ്രതിമാസം 9000 രൂപ എസ്.ഐ.പി വഴി 14 വർഷത്തേക്ക് നിക്ഷേപിച്ചാൽ 25.95 ശതമാനം വാർഷിക വരുമാനത്തോടെ 1,14,70,364 രൂപയായി നിങ്ങളുടെ നിക്ഷേപം വളരും. അതായത് 2010 മുതൽ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ ഈ നേട്ടം കൈവരിക്കാം.
ഈ സ്കീം പ്രകാരം 10,000 രൂപയുടെ നിക്ഷേപം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 45,838 രൂപയായി വളർന്നിട്ടുണ്ട്. ഇത് 14 വർഷത്തിനുള്ളിൽ 176,052 രൂപയായി വളരുകയും ചെയ്തിട്ടുണ്ട്.
പോർട്ട്ഫോളിയോ
ഈ നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് 61,646 കോടി രൂപയുടെ ആസ്തിയുണ്ട്. വ്യവസായങ്ങൾ, മെറ്റീരിയലുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലാണ് ഇത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഈ സ്‌കീമിൻ്റെ പോർട്ട്‌ഫോളിയോയിലെ മുൻനിര സ്റ്റോക്കുകളാണ് എച്ച്.ഡി.എഫ്.സി ബാങ്ക്, MCX, കിർലോസ്‌കർ ബ്രദേഴ്‌സ്, അപാർ, ട്യൂബ് ഇൻവെസ്റ്റ്‌മെൻ്റ്‌സ് എന്നിവ.
റിട്ടയർമെന്റ് കാലത്ത് മികച്ച നിക്ഷേപങ്ങളിലൂടെ സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്നവർക്ക് മ്യൂത്വൽ ഫണ്ട് നിക്ഷേപങ്ങൾ നല്ല തിരഞ്ഞെടുപ്പാണ്. നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട് ഓരോ വർഷവും ഉയർന്ന റിട്ടേൺ ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ്. 1 കോടിയിലധികം സമ്പാദിച്ച് റിട്ടയർമെന്റ് കാലം ആസ്വദിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
