ദില്ലി: ബജാജ് ഓട്ടോ ചെയര്മാന്, നോണ്‍-എക്സിക്യൂട്ട് ഡയറക്ടര്‍ സ്ഥാനങ്ങള്‍ രാജി വെച്ച് രാഹുല്‍ ബജാജ്. ഏപ്രില്‍ 30 വെള്ളിയാഴ്ച രാഹുല്‍ ബജാജ് പടിയിറങ്ങുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
രാഹുല്‍ ബജാജ്, നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് 1972 മുതല്‍ അഞ്ച് ദശാബ്ദക്കാലമായി കമ്പനിയെ നയിച്ച് കൊണ്ടിരിക്കുകയാണ്. പ്രായാധിക്യം കണക്കിലെടുത്ത് അദ്ദേഹം കമ്പനിയുടെ ചെയര്മാന്, നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനങ്ങള്‍ രാജി വെച്ചിരിക്കുകയാണ് എന്നും ഏപ്രില്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു.

അതേസമയം മെയ് 1 മുതല്‍ 5 വര്‍ഷക്കാലത്തേക്ക് കമ്പനിയുടെ ചെയര്മാന് എമിറേറ്റ്സ് എന്ന പദവിയില്‍ രാഹുല്‍ ബജാജ് തുടരുമെന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിനുളള താല്പര്യവും അദ്ദേഹത്തിന്റെ വിപുലമായ പ്രവര്‍ത്തന പരിചയവും കണക്കിലെടുത്തും, അദ്ദേഹത്തിന്റെ അനുഭവപരിചയത്തിന്റെയും അറിവിന്റെയും ഗുണം അനുഭവിക്കുന്നതിനും കമ്പനിയുടെ ഉപദേശകന്റെയും മെന്ററുടേയും റോളില്‍ അദ്ദേഹം വേണം എന്നാണ് ബജാജ് ഓട്ടോ ഡയറക്ടേഴ്സ് ബോര്‍ഡിന്റെ തീരുമാനം. കമ്പനിയുടെ നോമിനേഷന് ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയുടേയും സമാന തീരുമാനം ആണെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ നീരജ് ബജാജ് ആണ് പുതിയ ചെയര്മാന്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
