രാജ്യം വിട്ട വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കളുടെ രണ്ടാമത്തെ ലേലം വ്യാഴാഴ്ച നടന്നു. റോള്‍ റോയ്സ് കാര്‍, പ്രമുഖ കലാകാരായ എംഎഫ് ഹുസൈന്, അമൃത ഷേര്‍ഗില്‍ എന്നിവരുടെ പെയിന്റിങുകള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍ തുടങ്ങിയ ആഢംബര വസ്തുക്കള്‍ ഉള്‍പ്പെട്ട ലേലത്തിലൂടെ 51 കോടി രൂപയാണ് നേടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത നീരവ് മോദിയുടെ സ്വത്തുക്കളില്‍ 40 എണ്ണമാണ് വ്യാഴാഴ്ച നടന്ന ലേലത്തിലൂടെ വിറ്റഴിച്ചത്. ഇതോടെ ലേലം പൂര്‍ത്തിയായെന്നും ഇഡി അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഫ്രണ്‍ആര്‍ട് എന്ന ലേല സ്ഥാപനം മുഖേനയാണ് ലേലം ഇഡി ലേലം നടത്തിയിരുന്നത്.
പിടിച്ചെടുത്ത സ്വത്തുക്കളുടെ ലേലത്തിലൂടെ ചുരുങ്ങിയത് 40 കോടി രൂപയെങ്കിലും സമാഹരിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മാര്‍ച്ച് 3 മുതല്‍ 5 വരെ നടന്നിരുന്ന തത്സമയ, ഓണ്‍ലൈന്‍ ലേലങ്ങളിലൂടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 112 സ്വത്തുവകകളാണ് വിറ്റഴിച്ചത്. ഇതില്‍ ഇന്ത്യന്‍ കലാകാരന്മാരുടെ പെയിന്റിങുകള്‍, ഡിസൈനര്‍ ഹാന്‍ഡ്ബാഗുകള്‍, ആഢംബര വാച്ചുകള്‍, കാറുകള്‍ ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളാണുണ്ടായിരുന്നത്. മാര്‍ച്ച് 3-4 തീയതികളില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തില്‍ അധികാരികള്‍ പ്രതീക്ഷിച്ച തുകയായ 52 ലക്ഷം രൂപയ്ക്ക് പകരം 2.04 കോടി രൂപയാണ് ലഭിച്ചത്. തത്സമയ ലേലത്തിലൂടെ 51.41 കോടിയിലധികം രൂപയും ലഭിച്ചു.

വിവിധ ബാങ്കുകള്‍ക്ക് മോദി നല്‍കാനുള്ള കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ഭാഗമായാണ് ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്ത് ലേലത്തിന് വച്ചത്. ഈ രണ്ടു ലേലങ്ങളില്‍ നിന്നു നേടുന്ന വരുമാനത്തില്‍ 53.45 കോടി രൂപ ഇഡിയക്ക് ലഭിക്കുമെന്ന് സഫോണ്ആര്ട് അധികൃതര്‍ അറിയിച്ചു. ഇതിഹാസ ചിത്രകാരന് എംഎഫ് ഹുസൈന്റെ 'ബാറ്റില്‍ ഓഫ് ഗംഗ ആന്‍ഡ് ജമുന മഹാഭാരത 12' എന്ന പെയിന്റിങ് 12 കോടി രൂപയ്ക്കാണ് വിറ്റുപോയത്. അമൃത ഷേര്‍ ഗില്ലിന്റെ 1935 -ലെ അപൂര്‍വ്വ പെയിന്റിങായ 'ബോയ്സ് വിത്ത് ലെമന്‍സ്' 15.7 കോടി രൂപയ്ക്കും (2.24 മില്യണ്‍ ഡോളര്‍) വിറ്റുപോയി. വിഎസ് ഗെയ്റ്റോണ്ഡെയുടെ 1972 -ലെ പെയിന്റിങായ ട്രാന്‍ക്വില്‍ 9.52 കോടി രൂപയ്ക്കും മന്‍ജിത് ഭവയുടെ പെയിന്റിങ് 6.6 കോടി രൂപയ്ക്കും ലേലത്തില്‍ വിറ്റു. മോദിയുടെ റോള്‍ റോയ്സ് ഗോസ്റ്റ് കാറിന് പ്രതീക്ഷച്ചതിലും ഇരട്ടി വിലയാണ് ലഭിച്ചത്. ഇത് 1.68 കോടി രൂപയ്ക്ക് (240,000 ഡോളര്‍) വിറ്റുപോയി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications