ദില്ലി: ഏപ്രില്‍ മുതല്‍ നിസാന്‍, ഡാറ്റ്സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന് നിസാന്‍ ഇന്ത്യ അറിയിച്ചു. വര്‍ദ്ധിച്ചുവരുന്ന വാഹന നിര്‍മ്മാണ ഘടക വിലകള്‍ ചൂണ്ടിക്കാട്ടി നിസ്സാന്‍ കുറച്ചു കാലമായി വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുകയായിരുന്നു. ഇപ്പോഴുള്ള ഈ വില വര്‍ദ്ധനവ് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങില്‍ എല്ലാ സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഈ വരുന്ന ഏപ്രില്‍ മുതല്‍ വില വര്‍ദ്ധനവ് പ്രകടമാകും. അതേസമയം, കമ്പനി വില വര്‍ദ്ധനവിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മാരുതി സുസൂക്കിയും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിസാന്റെ തീരുമാനവും പുറത്തുവന്നത്. മറ്റ് കമ്പനികളും വില വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഉല്പാദനം വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനവും കമ്പനി കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷിയും വര്‍ദ്ധിപ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
