2021 ജനുവരി മുതൽ നിസ്സാൻ ഇന്ത്യ കാർ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിസാൻ മാഗ്നൈറ്റ് ഈ മാസം ആദ്യം മുതലാണ് വിൽപ്പന ആരംഭിച്ചത്. 15000 യൂണിറ്റുകൾക്ക് മുകളിലുള്ള ബുക്കിംഗ് കാറിന് ലഭിച്ചു കഴിഞ്ഞു. ചില വേരിയന്റുകൾ ബുക്ക് ചെയ്തതിന് ശേഷമുള്ള കാത്തിരിപ്പ് കാലയളവ് 24 ആഴ്‌ച കടന്നു. 2021 മുതൽ മിക്ക വാഹന നിർമ്മാതാക്കളും മുഴുവൻ പോർട്ട്ഫോളിയോകളിലും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ശതമാനം വരെ
വാഹനം, വേരിയൻറ് എന്നിവയെ ആശ്രയിച്ച് വില വർദ്ധനവിന്റെ അളവ് വിവിധ വാഹനങ്ങൾക്ക് വ്യത്യാസപ്പെടും. മിക്ക കമ്പനികളും വില വർദ്ധനവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നിസാൻ ഇന്ത്യയുടെ മോഡലുകളിലുടനീളം വില വർദ്ധനവ് അഞ്ച് ശതമാനം വരെയായിരിക്കും. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകൾക്കും പുതുക്കിയ വില ബാധകമാണ്.
നിസ്സാൻ മാഗ്നൈറ്റ്
കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ നിസ്സാൻ മാഗ്നൈറ്റ് വിപണിയിലുണ്ട്. 2020 ഡിസംബർ 31 വരെ നടത്തുന്ന നിസ്സാൻ മാഗ്നൈറ്റിനായുള്ള എല്ലാ ബുക്കിംഗുകൾക്കും നിലവിലുള്ള വിലയുടെ ആനുകൂല്യം ലഭിക്കും. മാഗ്നൈറ്റിന്റെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും. മാഗ്നൈറ്റിന് ബാധകമായ വില നിങ്ങൾ ബുക്ക് ചെയ്ത സമയത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. കൃത്യവും വിശദവുമായ വില വിവരങ്ങൾ കമ്പനി ഉടൻ ലഭ്യമാക്കും.
എതിരാളികൾ
കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയുമായാണ് നിസ്സാൻ മാഗ്നൈറ്റ് മത്സരിക്കുന്നത്. റെനോ കിംഗർ പുറത്തിറക്കുന്നതോടെ മത്സരം കൂടുതൽ ശക്തമാകും.
വില വർദ്ധനവ്
നിലവിലെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ, വർദ്ധിച്ച ചെലവ് കാരണം എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായെന്നും നിർദ്ദിഷ്ട വില വർദ്ധനവ് 2021 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications