രാജ്യത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും അമിതമായ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടി 3,000 രൂപയുടെ പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പാസ് പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ന് ബുധനാഴ്ചയാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന ഈ ഫാസ്റ്റ് ടാഗ് നയം, ഹൈവേ യാത്രകൾ കൂടുതൽ ലളിതമാക്കാൻ സഹായിക്കും. 2025 ഓഗസ്റ്റ് 15 മുതൽ ആളുകൾക്ക് 3,000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് ലഭിക്കും.
"60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ ഈ പുതിയ പാസ് വിതരണത്തിലൂടെ പരിഹരിക്കുകയും, ഒറ്റത്തവണ പേയ്മെൻ്റ് ചെയ്യുന്നതിലൂടെ അമിതമായ ടോൾ പേയ്‌മെന്റുകൾ കുറക്കാനും സഹായിക്കുന്നു" എന്ന് നിതിൻ ഗഡ്കരി എക്‌സിൽ പോസ്റ്റ് ചെയ്തു.
എന്താണ് ഫാസ്ടാഗ് വാർഷിക പാസ്? എപ്പോൾ ആക്ടിവേറ്റ് ചെയ്യും?
ഫാസ്ടാഗ് വാർഷിക പാസ് എന്നാൽ വാഹനമോടിക്കുന്നവർക്ക് വർഷം മുഴുവനും രാജ്യത്തുടനീളമുള്ള ഹൈവേ യാത്ര തടസ്സരഹിതമായി ഉറപ്പാക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഓഗസ്റ്റ് 15 മുതൽ ഈ പാസ് പ്രാബല്യത്തിൽ വരും. അതോടെ എല്ലാ യാത്രകൾക്കും ടോളുകളിൽ പണമടക്കേണ്ടി വരില്ല എന്നർത്ഥം...
ഈ വാർഷിക പാസിന്റെ വാലിഡിറ്റി ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ ആയിരിക്കും. ഇതിൽ ഏതാണോ ആദ്യം വരുന്നത്, അതിനനുസരിച്ചാണ് വാലിഡിറ്റി കണക്കാക്കുക. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പാസ് എന്നാണ് ഗഡ്കരി വ്യക്തമാക്കിയത്.

ഫാസ്ടാഗ് വാർഷിക പാസ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
ഫാസ്ടാഗ് വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാനും, വാർഷികമായി പുതുക്കുന്നതിനും വേണ്ടി ഒരു പ്രത്യേക ലിങ്ക് വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ലിങ്ക് ഇതുവരെ ആക്ടിവേറ്റ് ആയിട്ടില്ല, എന്നാൽ ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് ഗഡ്കരി പറഞ്ഞു.
ഫാസ്ടാഗ് വാർഷിക പാസ് ആനുകൂല്യങ്ങൾ
കാത്തിരിപ്പ് സമയം, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാൻ ഈ പുതിയ ഫാസ്റ്റ് ടാഗ് വാർഷിക പാസ് സഹായിക്കും. ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കാനും ഈ നയം ഉപകരിക്കും. 60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും ഈ നയം സഹായിക്കും. വർഷത്തിൽ ഒറ്റത്തവണ മാത്രം റീച്ചാർജ് ചെയ്താൽ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കാൻ സഹായിക്കും. കോടിക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകാൻ കേന്ദ്ര സർക്കാരിന്റെ പുതിയ ഫാസ്റ്റ് ടാഗ് നയം സഹായിക്കും.
ഈ ഫാസ്റ്റ് ടാഗ് നയത്തിൽ രണ്ട് തരത്തിലുള്ള പാസുകളെ കുറിച്ച് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. ആദ്യ ഓപ്ഷൻ വാർഷിക പാസാണ്, അതായത് ഓരോ വർഷവും 3,000 രൂപ പേയ്‌മെന്റ് നൽകി ഉപയോഗിച്ചാൽ യാത്രക്കാർക്ക് പരിധിയില്ലാതെ ടോൾ മാർഗത്തിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുന്നു. പരിധിയില്ലാത്ത ആക്‌സസ് അനുവദിക്കുന്നു. എന്നാൽ വാർഷിക പാസ് ആവശ്യമില്ലാത്തവർക്ക് 100 കിലോമീറ്ററിന് 50 രൂപ എന്ന നിശ്ചിത നിരക്ക് നൽകി കൊണ്ട് ടോൾ മാർഗത്തിലൂടെ യാത്ര ചെയ്യാം. അതായത് പതിവായി ഹൈവേകൾ ഉപയോഗിക്കാത്ത യാത്രക്കാർക്ക് രണ്ടാമത്തെ മാർഗം അനുയോജ്യമായിരിക്കും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications