മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി തന്റേതായ ഒരു പാത സൃഷ്ടിച്ച നിവിൻ പോളി, കഴിഞ്ഞ കുറച്ചു കാലങ്ങളായി നഷ്ടത്തിന്റെ വഴിയിലാണ്. 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിവിൻ, പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ തന്റെ നിലപാട് ഉറപ്പിച്ചിരുന്നു. എന്നാൽ പ്രേമത്തിനുശേഷം ഒരു വലിയ സൂപ്പർഹിറ്റ് നിവിൻ പോളിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ആസ്തിയിലും സ്റ്റാർഡത്തിലും കുറവ് വന്നിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിവിൻ പോളിയുടെ ആസ്തി എത്ര?
നിവിൻ പോളിയുടെ ആസ്തിയെക്കുറിച്ചുള്ള കണക്കുകൾ കൃത്യമായി ലഭ്യമല്ലെങ്കിലും, 2024-ലെ വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ₹150 മുതൽ ₹200 കോടിയ്ക്ക് ഇടയിലുള്ള ആസ്തി നിവിൻ പോളിക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്.
പ്രതിഫലവും വരുമാനവും
നിവിൻ പോളി ഒരു സിനിമയ്ക്കായി ₹4 കോടി മുതൽ ₹6 കോടി വരെ പ്രതിഫലം വാങ്ങുന്ന താരമാണ്. ഈ പ്രതിഫലം അദ്ദേഹത്തിന്റെ താരപ്രഭാവത്തിനും വിപണിയിലുണ്ടായിരിക്കുന്ന ലാഭക്കണക്കുകളും അനുസരിച്ച് വർദ്ധിക്കുകയാണ് പതിവ്. കൂടാതെ, പരസ്യങ്ങൾ, ഉദ്ഘാടനങ്ങൾ, ബ്രാൻഡ് അംബാസിഡർ ആയി പ്രവർത്തിക്കൽ എന്നിവയിലൂടെ നിവിൻ വലിയൊരു വരുമാനം സൃഷ്ടിക്കുന്നു.
സിനിമയുടെയും നിർമ്മാണത്തിന്റെയും നേട്ടം
നിവിൻ പോളി തന്റെ സിനിമാ കരിയറിനൊപ്പം "പോളി ജൂനിയർ പിക്ചേഴ്സ്" എന്ന തന്റെ സ്വന്തം നിർമ്മാണ കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്പനി നിർമ്മിച്ച സിനിമകൾ, പ്രത്യേകിച്ച് "ആക്ഷൻ ഹീറോ ബിജു", " ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള" കനകം കാമിനി കലഹം തുടങ്ങിയവ, മികച്ച പ്രേക്ഷകപ്രതികരണം നേടിയിട്ടുണ്ട്. സിനിമ നിർമ്മാണം താരത്തിന് സാമ്പത്തികമായി കൂടുതൽ സ്വാധീനമേറിയ വ്യക്തിയാകാൻ സഹായിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുടുംബവും ആസ്തിയും
നിവിൻ പോളി കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം. അദ്ദേഹം കൊച്ചിയിൽ ഒരു ആധുനിക വില്ലയും, പാലക്കാട് ജില്ലയിൽ ഒരു ഫാം ഹൗസും തുടങ്ങിയ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, വിവിധ സ്ഥലങ്ങളിൽ പോളിയുടെയും കുടുംബത്തിന്റെയും പേരിലുള്ള വാണിജ്യ കെട്ടിടങ്ങളും ഭൂമികളും ഉണ്ടെന്ന് പറയപ്പെടുന്നു.
കാർ ശേഖരവും ആഡംബര ജീവിതവും
നിവിൻ പോളി ആഡംബര കാറുകളെക്കുറിച്ചും തന്റെ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ചില പ്രധാന കാറുകൾ:
Mercedes-Benz GLE - ₹1.2 കോടി
Audi Q7 - ₹90 ലക്ഷം
BMW 7 Series - ₹1.6 കോടി
Jaguar XF - ₹80 ലക്ഷം
നിവിൻ പോളി സഞ്ചാരപ്രിയനും ആധുനിക ജീവിതശൈലിയിൽ വലിയ ഇഷ്ടമുള്ള ആളുമാണ്. അവധിക്കാലങ്ങളിൽ കുടുംബത്തോടൊപ്പം വിദേശ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന നടൻ ഈ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
നിവിൻ പോളി - മികച്ച ഒരു ബിസിനസുകാരനോ?
നിവിൻ പോളിയുടെ സമ്പത്തും സിനിമാ രംഗത്തെ സ്ഥാനം കൂടി കണ്ടാൽ, അദ്ദേഹം വെറും നടനല്ല, ഒരു വ്യാപാര ബുദ്ധിയുള്ള വ്യക്തിയുമാണ് എന്ന് വ്യക്തമാകും. നിർമ്മാണ കമ്പനിയിലൂടെ ഉയർന്ന സാമ്പത്തിക വിജയത്തിനൊപ്പം, അദ്ദേഹം മികച്ചൊരു ഇൻവെസ്റ്റർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. എന്നാൽ തുടർച്ചയായി വന്ന പരാജയങ്ങളിൽ വിൻ പോളിയുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പരാജയങ്ങളുടെ തുടർക്കഥ
നിരവധി പരാജയങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി നിവിൻപോളി നേരിട്ടുകൊണ്ടിരിക്കുന്നത്. നടൻ എന്ന നിലയിലാണ് അത് ഏറ്റവും അധികം ഉണ്ടായിട്ടുള്ളത്. സത്യത്തിൽ പ്രേമം സിനിമയ്ക്കുശേഷം നിവിൻ പോളിക്ക് ഒരു വലിയ ബ്രേക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഹനീഫ് അതിനു സംവിധാനം ചെയ്ത മിഖായേൽ, റോഷൻ ആൻഡ്റൂസ് ചിത്രം സാറ്റർഡേ നൈറ്റ് തുടങ്ങിയവയെല്ലാം തന്നെ വലിയ പരാജയങ്ങൾ ആയിരുന്നു നേരിട്ടത്. എന്നാൽ ഈ പരാജയങ്ങൾ ഒന്നും തന്നെ നിവിൻ പോളിയുടെ ആസ്തിയെ ബാധിച്ചിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. തമിഴ് സംവിധായകൻ റാം അണിയിച്ചൊരുക്കുന്ന ഏഴ് കടൽ ഏഴ് മാലൈ എന്ന ചിത്രമാണ് നിവിൻപോളിയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ധാരാളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലൂടെ താരം അഭിനേരംഗത്തേക്കുള്ള മികച്ച തിരിച്ചുവരവ് നടത്തുന്നത് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications