സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവന്റെ ഇന്നത്തെ വില 28520 രൂപയാണ്. ഗ്രാമിന് 3565 രൂപയാണ് നിരക്ക്. ഇന്നലെയും ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം പുരോഗമിച്ചത്. നവംബറിലെ ഏറ്റവും ഉയർന്ന വില 28800 രൂപയാണ്. നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
സ്വർണ ഫ്യൂച്ചേഴ്സ് വില
എംസിഎക്സിൽ സ്വർണ വില രണ്ടാം ദിവസവും ഇടിഞ്ഞു. ഇന്ന് സ്വർണ വില 0.09 ശതമാനം ഇടിഞ്ഞ് 38,172 രൂപയിലാണ് എത്തിയിരിക്കുന്നത്. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 40,000രൂപ എന്ന നിരക്കിൽ നിന്ന് 1,800 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. എംസിഎക്സിൽ സിൽവർ ഫ്യൂച്ചേഴ്സ് വിലയും 0.08 ശതമാനം ഇടിഞ്ഞ് 44,825 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില 0.1 ശതമാനം ഉയർന്ന് 1,473.75 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര ചർച്ചകളെ സങ്കീർണ്ണമാക്കാൻ സാധ്യതയുള്ള ഹോങ്കോംഗ് പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമനിർമ്മാണം യുഎസ് സെനറ്റ് പാസാക്കിയതിനെത്തുടർന്ന് ഏഷ്യൻ ഓഹരി വിപണികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങൾ
യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ അനിശ്ചിതത്വം, യുഎസ് ഡോളറിന്റെ ബലഹീനത, പ്രധാന കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് ലഘൂകരിക്കൽ ഇവയൊക്കെയാണ് സ്വർണ്ണ വിലയെ പിന്തുണച്ചിരിക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന ഫെഡറൽ റിസർവിന്റെ അവസാന പോളിസി മീറ്റിംഗിലേയ്ക്ക് ആകും ഇനി സ്വർണ്ണ വ്യാപാരികളുടെ ശ്രദ്ധ.. യുഎസ്-ചൈന വ്യാപാര യുദ്ധത്തിനെതിരായി വളർച്ചയെ പിന്തുണയ്ക്കുന്നതിന് ഫെഡറൽ റിസർവ് ഈ വർഷം മൂന്നുതവണ പലിശനിരക്ക് കുറച്ചിരുന്നു.
ട്രംപിന്റെ ഭീഷണി
തനിക്ക് താത്പര്യമുള്ള കരാറിനെ ചൈന അംഗീകരിക്കുന്നില്ലെങ്കിൽ താരിഫ് ഇനിയും ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. യുഎസ്-ചൈന വ്യാപാര ചർച്ചകളിലാണ് ഇപ്പോൾ സ്വർണ്ണ വ്യാപാരികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications