ബ്രസീലിയ: ആപ്പിളിന് 14 കോടിയേളം രൂപ പിഴയിട്ട് ബ്രസീല്‍. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 12 ന് ചാര്‍ജര്‍ നല്‍കിയില്ലെന്ന കാരമം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്. ഐ ഫോണ്‍ 12 വാങ്ങിയ ഉപഭോക്താവ് ഉപഭോക്തൃ കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം ഇങ്ങനെ, ഐ ഫോണിന്റെ 12 ആണ് ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത്. പരസ്യത്തില്‍ ചാര്‍ജറും ഉണ്ടായിരുന്നെങ്കിലും ബോക്സ് എത്തിയപ്പോള്‍ അതില്‍ ചാര്‍ജര്‍ ഉണ്ടായിരുന്നില്ല. ഇതോടെ പ്രകോപിതനായ ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആക്സസറികള്‍ നിര്‍മ്മിക്കാത്തത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപയോക്താക്കള്‍ പവര്‍ അഡാപ്റ്ററുകള്‍ക്ക് പകരം വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എന്നാല്‍ ചാര്‍ജര്‍ ഇല്ലാത്ത ഫോണ്‍ വില്ക്കുമ്പോള് ഉത്പന്നത്തിന്റെ വില കുറയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്കാന് കമ്പനിക്ക് കഴിഞ്ഞില്ല. ഇതോടെ പിഴ അടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഐഫോണിനൊപ്പം ചാര്‍ജറും ഇയര്‍ഫോണും നല്‍കുന്നത് ആപ്പിള്‍ നിര്‍ത്തലാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പിള്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. .
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications