രാജ്യത്തെ ബിയർ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിയർ ക്യാനുകളുടെ പുതിയ സർട്ടിഫിക്കേഷൻ നിയമങ്ങളും അതോടൊപ്പം ക്യാനുകളുടെ ക്ഷാമവും ചൂണ്ടിക്കാട്ടി കേന്ദ്രവ്യവസായിക വകുപ്പിനെ സമീപിച്ചിരിക്കുകയാണ് ബിയർ നിർമ്മാണ കമ്പനികൾ. 500 മില്ലി അലുമിനിയം യൂണിറ്റുകളുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ, രാജ്യത്തേക്ക് ബിയർ ക്യാനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഗുണനിലവാര നിയന്ത്രണ ഉത്തരവ് (ക്യുസിഒ) നിയമങ്ങളിൽ "ഹ്രസ്വകാല നിയന്ത്രണ ഇളവ്" തേടിയാണ് കമ്പനികൾ കേന്ദ്രത്തെ സമീപിച്ചത്.
രാജ്യത്തെ മൊത്തം ബിയർ വിൽപ്പനയുടെ 20 ശതമാനത്തോളം വരുന്ന 12-13 കോടി 500 മില്ലി യൂണിറ്റുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന് (ഡിപിഐഐടി) അയച്ച കത്തിൽ പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന ബിയറിന്റെ 85 ശതമാനവും എബി ഇൻബെവ്, കാൾസ്ബർഗ്, യുണൈറ്റഡ് ബ്രൂവറീസ് എന്നി കമ്പനികളാണ് ഉൽപ്പാദിപ്പിക്കുന്നത്.
അലുമിനിയം ക്യാനുകൾക്ക് ക്ഷാമം എന്തുകൊണ്ട്..?
ഈ വർഷം ഏപ്രിൽ മുതൽ, അലുമിനിയം ക്യാനുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ( ബിഐഎസ് ) നിർബന്ധിത സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഇത് ഇന്ത്യയിലെ ബിയർ വിൽപ്പനയുടെ താളം തെറ്റിച്ചു. ക്യാനുകളുടെ പ്രമുഖ വിതരണക്കാരായ കാൻ-പാക്ക് ഇന്ത്യയും ബോൾ ബിവറേജ് പാക്കേജിംഗ് ഇന്ത്യയും അവരുടെ കയ്യിൽ ക്യാനുകളുടെ കൂടുതൽ ശേഖരം ഇല്ലെന്നും അടുത്ത ആറ് മുതൽ 12 മാസത്തേക്ക് വിതരണക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നിർബന്ധിത ബിഐഎസ് സർട്ടിഫിക്കേഷൻ കാരണം, വിദേശത്ത് നിന്ന് ബിയർ ക്യാൻ ഇറക്കുമതി ചെയ്യുന്നത് മാസങ്ങളോളം വൈകിയേക്കാം. ഇത് ബിയർ വ്യവസായത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് അസോസിയേഷൻ പറയുന്നു. പുതിയ നിയമം കാരണം ആഭ്യന്തര ലഭ്യത കുറവായതിനു പുറമേ, ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാതെ വിദേശ വിൽപ്പനക്കാരിൽ നിന്ന് ബിയർ വ്യവസായത്തിന് ടിന്നുകൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല.

എന്ത് പരിഹാരമാണ് തേടുന്നത്....?
ആഭ്യന്തര വിതരണക്കാർക്ക് പ്രാദേശിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് മതിയായ സമയം നൽകുന്നതിന് ഇറക്കുമതി ചെയ്ത അലുമിനിയം ക്യാനുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്ന ക്യുസിഒയെ 2026 ഏപ്രിൽ വരെ മാറ്റിവയ്ക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. നേരത്തെ, സർക്കാർ ഈ നിബന്ധന സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. എന്നാൽ ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനോ രാജ്യത്തേക്ക് ആവശ്യത്തിന് ക്യാനുകൾ ഇറക്കുമതി ചെയ്യുന്നതിനോ ഇത് പര്യാപ്തമല്ലെന്ന് അസോസിയേഷൻ പറയുന്നു.
കോടികളുടെ സാമ്രാജ്യം
ഇന്ത്യയിലെ ബിയർ വ്യവസായത്തിൽ ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപവും 27,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നതുമായ 55 ബ്രൂവറികൾ ഉൾപ്പെടുന്നു . ഇതിനുപുറമെ, കർഷകർ, അനുബന്ധ യൂണിറ്റുകൾ എന്നിവയിലൂടെ ഈ വ്യവസായം സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നുവെന്നും ഹ്രസ്വകാല വിതരണ പ്രശ്നങ്ങൾ നേരിടുന്നുവെന്നും അതിൽ പറയുന്നു. അലുമിനിയം ക്യാനുകളുടെ ക്ഷാമം ഒരു വെല്ലുവിളി മാത്രമാണെന്നും സംസ്ഥാന എക്സൈസ് വകുപ്പുകൾ, വാറ്റ്, ജിഎസ്ടി എന്നിവയുൾപ്പെടെയുള്ള വരുമാനത്തെയും ഇത് ബാധിച്ചേക്കാമെന്നും ഉൽപ്പാദക കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബിയർ വ്യവസായം പ്രതിസന്ധി നേരിട്ടാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രതിവർഷം 1,200-1,300 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് പ്രഥമിക വിലയിരുത്തൽ.
ശ്രദ്ധിക്കുക - മദ്യപാനം ആരോഗ്യത്തിന് ഹാനികരം
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications