ദില്ലി: രാജ്യത്ത് ഇന്ധന വില ദിനംപ്രതി കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ ബാധ്യത കുറയ്ക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി. ഇന്നത്തെ വില വര്‍ധനവോടെ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
നികുതി കുറയ്ക്കുന്നത് സംബന്ധിച്ചുളള ആലോചന ഇപ്പോഴില്ലെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അറിയിച്ചത്. വിലവര്‍ധനവിന്റെ ദുരിതം കുറയ്ക്കാന്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തുടര്‍ച്ചയായ മൂന്നാം ദിവസത്തിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍ വില തൊണ്ണൂറും കടന്ന് മുകളിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 94ല്‍ എത്തിയിരിക്കുകയാണ്. ഡീസലിന്റെ വില 84.63 ആയി ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയും എക്സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2020 മാര്‍ച്ച് പകുതി മുതല്‍ പെട്രോള്‍ വില ലിറ്ററിന് 18.01 രൂപയും ഡീസല്‍ ലിറ്ററിന് 15.44 രൂപയും ഉയര്‍ന്നിരുന്നു.
അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് റീട്ടെയ്ല്‍ ഇന്ധന വിലയെന്ന് മന്ത്രി രാജ്യസഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇന്ത്യ 85 ശതമാനവും ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ നമുക്ക് ഇന്ധന വില വര്‍ധിപ്പിക്കേണ്ടതായി വരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഇടിയുമ്പോള്‍ രാജ്യത്തും ഇന്ധന വില കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഇതാണ് എണ്ണ കമ്പനികള്‍ പിന്തുടരുന്ന വിപണി രീതി എന്നും തങ്ങള്‍ എണ്ണ കമ്പനികള്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
