2016 നവംബർ എട്ടിലെ നോട്ട് നിരോധനം പ്രഖ്യാപിച്ച് നാല് വർഷത്തിന് ശേഷവും പൊതുജനങ്ങളുടെ കൈവശമുള്ള നോട്ടുകളുടെ എണ്ണത്തിൽ കുറവില്ല. 2020 ഒക്ടോബർ 23 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ആളുകളുടെ കൈവശമുള്ള കറൻസി റെക്കോർഡ് ഉയര നിരക്കായ 26.19 ലക്ഷം കോടി രൂപയിലെത്തി. 2016 നവംബർ 4ലെ 17.97 ലക്ഷം കോടി രൂപയിൽ നിന്ന് 45.7 ശതമാനം അഥവാ 8.22 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കൈവശമുള്ള കറൻസി
2020 ഒക്ടോബർ 23 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി 10,441 കോടി രൂപ ഉയർന്ന് പുതിയ ഉയരത്തിലെത്തി. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ നിരോധിച്ച ശേഷം, 2016 നവംബർ 4 ന് 17.97 ലക്ഷം കോടി രൂപയായിരുന്ന പൊതുജനങ്ങളുടെ കൈവശമുള്ള കറൻസി, 2017 ജനുവരിയിൽ 7.8 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ശ്രമങ്ങൾ വിഫലം
സർക്കാരും റിസർവ് ബാങ്കും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും ആളുകളുടെ കൈവശമുള്ള പണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 മാസത്തിനിടെ പൊതുജനങ്ങളുടെ കൈവശമുള്ള കറൻസിയുടെ വളരെയധികം ഉയർന്നു. 2020 ജനുവരി 3 ലെ 21.79 ലക്ഷം കോടിയിൽ നിന്ന് 2020 ഒക്ടോബർ 23 വരെ 26.19 ലക്ഷം കോടി രൂപയായി ഉയർന്നു.
പണമിടപാട് കൂടി
കൊവിഡ് -19 മഹാമാരി വ്യാപനത്തെ നേരിടാൻ സർക്കാർ കർശനമായ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് മുതൽ മെയ് വരെ പൊതുജനങ്ങൾ കൂടുതൽ പണമിടപാടുകൾ നടത്താൻ തുടങ്ങി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഫെബ്രുവരിയിൽ ലോക്ക്ഡൌണുകൾ പ്രഖ്യാപിക്കുകയും ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ഇന്ത്യൻ ഗവൺമെന്റ് തയ്യാറാകുകയും ചെയ്തപ്പോൾ ആളുകൾ അവശ്യ സാധനങ്ങളും മറ്റും വാങ്ങാൻ പണം കൂടുതൽ കൈയിൽ സൂക്ഷിക്കാൻ തുടങ്ങി.
സർക്കുലേഷനിലുള്ള കറൻസി
റിസർവ് ബാങ്ക് നിർവചനം അനുസരിച്ച്, പ്രചാരത്തിലുള്ള മൊത്തം കറൻസിയിൽ നിന്ന് ബാങ്കുകളിലുള്ള പണം കുറച്ചതിനുശേഷം ബാക്കിയുള്ളതാണ് സർക്കുലേഷനിലുള്ള കറൻസി. ഉപഭോക്താക്കളും ബിസിനസ്സുകൾക്കുമിടയിൽ ഇടപാടുകൾ നടത്താൻ ശാരീരികമായി ഉപയോഗിക്കുന്ന ഒരു രാജ്യത്തിനുള്ളിലെ പണമോ കറൻസിയോ ആണ് സർക്കുലേറ്റ് ചെയ്യുന്നു കറൻസി.
നോട്ട് നിരോധനം
2016 നവംബറിൽ പെട്ടെന്ന് നോട്ടുകൾ പിൻവലിച്ചത് സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ സ്വാധീനിച്ചു. ഡിമാൻഡ് കുറയുകയും ബിസിനസുകൾ പ്രതിസന്ധി നേരിടുകയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 1.5 ശതമാനം കുറയുകയും ചെയ്തു. നോട്ട് നിരോധനത്തിനുശേഷം നിരവധി ചെറിയ ബിസിനസ് യൂണിറ്റുകൾ അടയ്ക്കേണ്ടി വരെ വന്നു. ജിഡിപി അനുപാതത്തിലേക്കുള്ള കറൻസിയാണ് നോട്ട് നിരോധനത്തിന് ശേഷം കുറഞ്ഞത്.
ഡിജിറ്റൽ പേയ്‌മെന്റ്
ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ചുള്ള ഒരു റിസർവ് ബാങ്ക് പഠനമനുസരിച്ച്, അടുത്ത കാലത്തായി രാജ്യങ്ങളിലുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എടിഎമ്മുകളിലൂടെയുള്ള പണമിടപാടുകളും ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2017 ജനുവരിയിൽ 2,00,648 കോടി രൂപയിൽ നിന്ന് എടിഎമ്മുകളും പോസ് (പോയിന്റ് ഓഫ് സെയിൽ) ടെർമിനലുകളും വഴിയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾ 2020 ഓഗസ്റ്റിൽ 2,37,778 കോടി രൂപയായി.
യുപിഐ ഇടപാട്
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാട് അളവ് 2020 മാർച്ചിൽ 5.9 ശതമാനവും 2020 ഏപ്രിലിൽ 19.8 ശതമാനവും കുറഞ്ഞ് ഒരു ബില്ല്യൺ ഇടപാടുകളിലേക്ക് കുറഞ്ഞു. എന്നിരുന്നാലും, ലോക്ക്ഡൌൺ ക്രമേണ നീക്കിയതിനാൽ ഇത് വീണ്ടെടുത്തു തുടങ്ങി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications