പശ്ചിമേഷ്യൻ യുദ്ധം തുടരുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്ഥിതി ലോക വ്യാപകമായി എണ്ണ വിതരണം തടസപ്പെട്ടിട്ടുണ്ട്. അതോടെ ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയർന്നു. അതേസമയം ഇന്ത്യയിൽ ആവശ്യത്തിന് എണ്ണ ശേഖരം ഉണ്ടെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ബദൽ മാർഗങ്ങളും രാജ്യം തേടുന്നുണ്ട്.
പ്രതിസന്ധിയില്ല
പശ്ചിമേഷ്യയിലെ സംഘർഷം മൂലമുണ്ടാകുന്ന ഊർജ്ജ വെല്ലുവിളികൾ നേരിടാൻ നടപടികൾ സ്വീകരിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്‌ൽ) പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയും കാനഡയും ഇന്ത്യയ്ക്ക് ഗ്യാസ് വിൽക്കാൻ തയ്യാറായിട്ടുണ്ട്. നിലവിൽ പ്രതിദിനം 195 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (mmscmd) രാജ്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഖത്തർ 60 ദശലക്ഷം mmscmd നൽകുന്നു.
അസംസ്കൃത എണ്ണയും എൽപിജിയും വാങ്ങുന്നതിനായി പ്രധാന എണ്ണ ഉൽപ്പാദകരുമായും വ്യാപാരികളുമായും ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്. അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ), പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) എന്നിവയുമായി സർക്കാർ ഇടപഴകുന്നുണ്ടെന്നാണ് സൂചന. കപ്പലുകൾക്ക് ഇൻഷുറൻസ് ലഭിക്കുന്നതിന് ഇന്ത്യ യുഎസുമായും ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ത്യ ദിവസേന രണ്ടുതവണ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ട്. ഇന്ത്യയുടെ നിലവിലെ സ്റ്റോക്ക് ലെവലുകൾ സുഖകരമാണെന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ,തന്ത്രപരമായ കരുതൽ ശേഖരം ഉൾപ്പെടെ എട്ട് ആഴ്ചത്തേക്ക് ഇന്ത്യ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇൻവെന്ററികൾ കൈവശം വച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 40% മാത്രമേ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നുള്ളൂ. അതുവഴി വിതരണത്തെ ബാധിക്കുന്ന പ്രാദേശിക തടസ്സങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് അത് കൂട്ടിച്ചേർത്തു.
ഏകദേശം 25 ദിവസത്തെ അസംസ്കൃത എണ്ണ സ്റ്റോക്ക് ഇന്ത്യ കൈവശം വച്ചിച്ചുണ്ട്. അതായത് ഏകദേശം 25 ദിവസത്തെ പെട്രോൾ, ഡീസൽ സ്റ്റോക്കും രാജ്യം നിലനിർത്തുന്നു. മുൻ കരാറുകൾ പ്രകാരം ഇന്ത്യ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് തുടരുന്നു.
ഇളവ് നൽകി അമേരിക്ക
ഇന്ത‌്യയ്ക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഉപരോധത്തിൽ ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞു. 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു മാസത്തേക്ക് ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ കഴിയും.
വിപണിയിലെ മാറ്റങ്ങൾ
ഗൾഫ് മേഖലയിലെ പ്രതിസന്ധി ആഗോള ഊർജ്ജ വിപണിയെയും മാറ്റിമറിക്കുകയാണ്. 2022-ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ റഷ്യൻ എണ്ണ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ വിതരണത്തിൽ കുറവുണ്ടായതോടെ ഈ ആനുകൂല്യവും കുറയാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, പശ്ചിമേഷ്യൻ യുദ്ധം മൂലം ഖത്തറിൽ ഉൽപ്പാദനം തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് ആവശ്യമായ എൽഎൻജി (LNG) നൽകാനും റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
More From GoodReturns

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications

