സാധാരണ ഗതിയില്‍ ഉത്സവ കാലങ്ങളില്‍ പച്ചക്കറി വില കുതിച്ചുകയുകയാണ് പതിവ്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതാവും ഉത്സവകാലങ്ങളിലെ ഈ വിലക്കയറ്റം. ഇത്തവണ വിഷുക്കാലത്തും അത്തരമൊരു വില വര്‍ദ്ധന പലരും പ്രതീക്ഷിച്ചിരുന്നു.
വീണ്ടും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഈ വിഷവിന് പച്ചക്കറി വില ഉയര്‍ന്നില്ല എന്നത് തന്നെയാണ് പ്രത്യേകത. പരിശോധിക്കാം...
കഴിഞ്ഞ വിഷു
മലയാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന വിഷു ആയിരുന്നു 2020 ലേത്. കൊവിഡ് ലോക്ക് ഡൗണിന്റെ നടുവില്‍ വിഷു ആഘോഷങ്ങളെല്ലാം അവതാളത്തിലായി. പടക്കം പൊട്ടിക്കാന്‍ പോലും ആര്‍ക്കുമായില്ല. ഉള്ളതുകൊണ്ട് സദ്യയൊരുക്കിയായിരുന്നു ആ വിഷു കടന്ന് പോയത്.
ഇത്തവണ സജീവം
കഴിഞ്ഞ തവണ വിഷുക്കാലത്ത് വിപണികള്‍ എല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ഇത്തവണ, അതിന്റെ കണക്ക് തീര്‍ക്കും വിധത്തിലാണ് വിപണികള്‍ സജീവമായത് കൊവിഡ് ഭീതിയുണ്ടെങ്കിലും ചരക്കുനീക്കത്തെ അത് കാര്യമായി ബാധിച്ചിട്ടില്ല.
എല്ലാത്തിനും കുറവ്, പക്ഷേ..
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും എല്ലാം പൊതുവേ വില കുറവാണ്. എന്നാല്‍ വില കൂടിയ ഒരു സാധനവും ഇതിന്റെ ഇടയില്‍ ഉണ്ട്. അത് മാമ്പഴം ആണ്. കിലോഗ്രാമിന് 110 രൂപ വരെയാണ് മാമ്പത്തിന്റെ വില. അപ്രതീക്ഷിത മഴ സൃഷ്ടിച്ച വിളനാശം ആണ് ഇതിന് കാരണം എന്നാണ് വിലയിരുത്തല്‍. ആപ്പിളിന് 160 രൂപ വരെയുണ്ട് കിലോഗ്രാമിന് വില. നേന്ദ്രപ്പഴത്തിന് കിലോഗ്രാം 40 രൂപയാണ് വില.
സവാള വെറും 20 രൂപ
ഒരിടയ്ക്ക് വില കുതിച്ചുകയറി ആളുകളുടെ കണ്ണുനനയിച്ചതാണ് സവാള. എന്നാല്‍ ഇപ്പോള്‍ ഒരു കിലോഗ്രാം സവാളയ്ക്ക് 20 രൂപ കൊടുത്താല്‍ മതി. കൂടുതല്‍ വാങ്ങി സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 18 രൂപയ്ക്ക് വരെ കിട്ടും! ചെറിയ ഉള്ളിയ്ക്ക് കിലോഗ്രാമിന് 65 രൂപ.
കണിവെള്ളരി
വിഷുവിന് ഏറെ പ്രധാനമാണ് കണി വെള്ളരി. ഇത്തവണ കിലോഗ്രാമിന് 70 രൂപയാണ് കണിവെള്ളരിയുടെ വില. സാധാരണ വെള്ളരിയ്ക്ക് കിലോഗ്രാമിന് 20 രൂപയേ ഉള്ളു. തക്കാളിക്ക് 15 രൂപയും മുരിങ്ങാക്കായക്ക് 50 രൂപയും ആണ് കിലോഗ്രാമിന് വില. കാരറ്റിന് 40 രൂപയും കാബേജിന് 20 രൂപയും വിലയുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications