മെഡിക്കല്‍ വസ്തുക്കള്‍, ഇലക്ട്രോണിക്സ് എന്നിവയുടെ ഡിമാന്‍ഡ് വര്‍ധനവും പ്രധാന വ്യാപാര പങ്കാളികള്‍ ക്രമേണ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതും മൂലം ചൈനയുടെ കയറ്റുമതി വികസിച്ചുകൊണ്ടിരിക്കുന്നു. ഓഗസ്റ്റിലെ ചൈനയുടെ കയറ്റുമതി 9.5 ശതമാനം ഉയര്‍ന്ന് 235.3 ബില്യണ്‍ ഡോളറിലെത്തി. ഇത് റെക്കോര്‍ഡ് പ്രകാരമുള്ള ഏറ്റവും വലിയ മൂന്നാമത്തെ നിലയാണെന്ന് കസ്റ്റംസ് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസിലേക്കുള്ള കയറ്റുമതിയുടെ മൂല്യവും ഉഭയകക്ഷി വ്യാപാര മിച്ചവും 2018 നവംബറിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.
വളരെ അപ്രതീക്ഷിതമായാണ് ഈ വര്‍ഷം ചൈനയുടെ കയറ്റുമതി ഉയര്‍ന്നത്, കൊവിഡിമായി ബന്ധപ്പെട്ട ചരക്കുകളുടെ ശക്തമായ ഡിമാന്‍ഡ് കാരണം ആഗോള വ്യാപാരത്തെക്കാള്‍ വളരെ വേഗത്തില്‍ ഇത് വളരുന്നു. ഏഷ്യയിലും ലോകമെമ്പാടുമുള്ള നിരവധി സമ്പദ്വ്യവസ്ഥകള് ക്രമേണ പുനരാരംഭിക്കുന്നതും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്, എങ്കിലും ഈ ഘടകങ്ങള്‍ ചൈനയ്ക്ക് എത്രത്തോളം ഗുണകരമാകുമെന്ന് പറയാന്‍ സാധിക്കില്ല.

മാസ്ക് നിര്‍മ്മാണം ഉള്‍പ്പെട്ട ടെക്സ്റ്റൈല്‍ കയറ്റുമതി ആദ്യ എട്ട് മാസങ്ങളില്‍ 33.4 ശതമാനം ഉയര്‍ന്നു. മെഡിക്കല്‍ അനുബന്ധ ചരക്കുകളില്‍ നിന്നുള്ള വര്‍ധനയല്ലാതെ, മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കയറ്റുമതി ശരാശരി 0.3 ശതമാനത്തിനു പകരം പ്രതിമാസം ശരാശരി 3.1 ശതമാനം കുറയേണ്ടിയിരുന്നുവെന്ന് ചൈന ഇന്റര്‍നാഷണല്‍ ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കയറ്റുമതിയിലെ ഈ കുതിച്ചുചാട്ടം അധികകാലം നിലനില്‍ക്കില്ലെന്ന് ഹോങ്കോങ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്സിലെ ഏഷ്യന്‍ സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി ഫ്രെഡറിക് ന്യൂമാന്‍ അഭിപ്രായപ്പെട്ടു.
മറ്റിടങ്ങളിലെ ഉല്പാദന തകറാറുകള്‍ ചൈനയുടെ കയറ്റുമതിയ്ക്ക് താല്‍ക്കാലികമായി ഉണര്‍വ് നല്കിയതാവാം. അല്ലെങ്കില്‍ യുഎസുമായുള്ള വ്യാപാര പിരിമുറുക്കത്തെക്കുറിച്ചുള്ള ആശങ്കകളും വേഗത്തിലുള്ള കയറ്റുമതിയ്ക്ക് പ്രേരിപ്പച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റില്‍ ഇറക്കുമതി 2.1 ശതമാനം ഇടിഞ്ഞെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 34.2 ബില്യണ്‍ ഡോളറാണ്, ഇത് 2018 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. യുഎസില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി ഓഗസ്റ്റില്‍ 1.8 ശതമാനം ഉയര്‍ന്നപ്പോള്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതി 26.2 ശതമാനം ഇടിഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications