കൊവിഡ് 19 മഹാമാരി മൂലം ശമ്പളക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്ക് 2020 മാര്‍ച്ച് 20 -ന് സര്‍ക്കാര്‍ പ്രത്യേക വ്യവസ്ഥകള്‍ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം വന്നതു മുതല്‍ ഏകദേശം 2.8 ബില്യണ്‍ രൂപയുടെ 1.37 ലക്ഷം ക്ലെയിമുകളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പ്രോസസ്സ് ചെയ്തത്. ഇതിന്റെ പണമടയ്ക്കല്‍ പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു.
സാധാരണഗതിയില്‍, അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാകുന്നതിന് മുമ്പായി ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന ഫണ്ടുകള്‍ മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ള ചില വ്യവസ്ഥകളിലോ അല്ലെങ്കില്‍ ജീവനക്കാരനോ തൊഴിലുടമയോ അവരുടെ ബിസിനസ് അവസാനിപ്പിക്കുന്നിടത്തോ അല്ലെങ്കില്‍ തൊഴിലുടമയുടെ നിയന്ത്രണത്തിന് അതീതമായ മറ്റേതെങ്കിലും കാരണങ്ങളാല്‍ ഒഴികെ നികുതി ആകര്‍ഷിക്കുന്നു. എങ്കിലും, കൊവിഡ് 19 മഹാമാരി കാരണം ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അത്തരം പിന്‍വലിക്കല്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് എത്ര തുക, എങ്ങനെ പിന്‍വലിക്കാമെന്നുള്ളത് താഴെ നല്കുന്നു.
എത്രത്തോളം തുക പിന്‍വലിക്കാം?
നിങ്ങളുടെ മൂന്ന് മാസത്തെ ശമ്പളം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പടെ) അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ മൊത്തം ഇപിഎഫ് ബാലന്‍സിന്റെ 75 ശതമാനം, ഇവയില്‍ ഏതാണോ കുറവ് അത് നിങ്ങള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഇപിഎഫ് ബാലന്‍സ് മൂന്ന് ലക്ഷം രൂപയും നിങ്ങളുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും പ്രതിമാസം 30,000 രൂപയുമാണെങ്കില്‍, നിങ്ങള്‍ക്ക് 90,000 രൂപയോ (മൂന്ന് മാസത്തെ ശമ്പളം) അല്ലെങ്കില്‍ 2.25 ലക്ഷം രൂപയോ (ഇപിഎഫ് ബാലന്‍സിന്റെ 75 ശതമാനം) പിന്‍വലിക്കാം.
എന്നാല്‍, ഇവയില്‍ ഏതാണോ കുറവ് അത് പിന്‍വലിക്കാമെന്നുള്ള വ്യവസ്ഥയുള്ളതിനാല്‍ ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് 90,000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് കുറവ് തുകയാണ് ആവശ്യമെങ്കില്‍ അതിനനുസരിച്ചുള്ള ഒരു അഭ്യര്‍ഥന നടത്താവുന്നതാണ്.
എങ്ങനെ പിന്‍വലിക്കാം?
നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കണമെങ്കില്‍, ആദ്യം നിങ്ങളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതാണ്. നിങ്ങള്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ സേവന ടാബിലേക്ക് പോയി 'ക്ലെയിം (ഫോം- 31,19, 10സി& 10ഡി) ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനും ക്ലെയിം ഉന്നയിക്കാനും കഴിയൂ.
ഇപിഎഫ് അക്കൗണ്ടില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, സ്ഥിരീകരണത്തിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങള്‍ നല്കാന് ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതിന് ശേഷം 'ഓണ്‍ലൈന്‍ ക്ലെയിമിനായി തുടരുക' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്‍വലിക്കലിനായി ബാധകമായ ഫോം തിരഞ്ഞെടുക്കുക എന്നതാണ് അടുത്ത ഘട്ടം. അതിനായി ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ഫോം 31 തിരഞ്ഞെടുക്കുക. കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം നിങ്ങള്‍ തുക പിന്‍വലിക്കുകയാണെങ്കില്‍, ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് 'ഔട്ട്ബ്രേക്ക് ഓഫ് പാന്‍ഡമിക് (കൊവിഡ് 19)' എന്ന് ഓപ്ഷന് തിരഞ്ഞെടുക്കുക.
ശേഷം നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുകയും സ്കാന്‍ ചെയ്ത ചെക്കിന്റെ പകര്‍പ്പും നിങ്ങളുടെ വിലാസവും നല്‍കുക. തുടരാന്‍ 'ആധാര്‍ ഒടിപി നേടുക' എന്നത് ക്ലിക്ക് ചെയ്യുക. ശേഷം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി നല്കി അപേക്ഷ സമര്‍പ്പിക്കുക. ശേഷം മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ നിങ്ങളുടെ അഭ്യര്‍ഥന തീര്‍പ്പാക്കുമെന്ന് ഇപിഎഫ്ഒ അവകാശപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
