ആഭ്യന്തര വിമാന സർവീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, ഓഗസ്റ്റ് പകുതി വരെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. കാരണം എല്ലാ ടിക്കറ്റുകളുടെയും പൂർണമായ റീഫണ്ട് നൽകാൻ ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ സോണുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 14-നോ അതിനുമുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റുകൾ പൂർണമായി റീഫണ്ട് ചെയ്യാനുമുള്ള തീരുമാനത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയം തിങ്കളാഴ്ച എല്ലാ മേഖലകൾക്കും സർക്കുലർ നൽകി.
230 മെയിലുകൾക്കും നിലവിൽ ഓടുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും സമാനമായി കൂടുതൽ ട്രെയിനുകളെ "സ്പെഷ്യൽ" വിഭാഗത്തിൽപെടുത്തി സർവ്വീസ് നടത്തുമെന്നാണ് വിവരം. എല്ലാ സാധാരണ ട്രെയിനുകളുടെയും പ്രവർത്തനം ജൂൺ 30 വരെ റെയിൽവേ നേരത്തെ റദ്ദാക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് സർവീസ് നടത്തുന്നത്.

മാസ്‌കുകള്‍, ഫെയ്സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി.ടി.ഇമാര്‍ ടൈയും കോട്ടും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രമേ നിർദേശം നൽകിയിരുന്നുള്ളു.
കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്‌ക്കിടെയിൽ 48കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഹയാത്രികരായ ഇരുപതിലധികം പേരെ ക്വാറൻ്റൈനിലാക്കിയിരുന്നു. ഞായറാഴ്‌ച ഡെറാഡൂൺ ജനശതാബ്‌ദി എക്‌സ്‌പ്രസിൽ യാത്ര ചെയ്‌ത ഋഷികേശ് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. യാത്രയ്‌ക്കിടെയിൽ പരിശോധനാഫലം പോസിറ്റിവാണെന്ന സന്ദേശം ഫോണിൽ ലഭിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഇയാൾ കൊവിഡ് കെയർ സെൻ്ററിൽ വിളിച്ചറിയിച്ചു. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഫോൺ സംഭാഷണം കേട്ടതോടെയാണ് വിവരം പുറത്തായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
