വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് നോയൽ ടാറ്റ. നോയൽ നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ്. ടാറ്റ സൺസിൽ രണ്ട് ട്രസ്റ്റുകൾക്കും കൂടി 66 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
മികച്ച പിന്തുണ
നോയൽ ടാറ്റയുടെ ചെയർമാൻ സ്ഥാനത്തേക്കുള്ള ആരോഹണത്തിന് ടാറ്റ ഗ്രൂപ്പിലെ പ്രമുഖരിൽ നിന്നും വ്യവസായ വിദഗ്ധരിൽ നിന്നും വ്യാപകമായ പിന്തുണ ലഭിച്ചു. കോർപ്പറേറ്റ് അഭിഭാഷകനായ എച്ച്പി റനീന തീരുമാനത്തെ അഭിനന്ദിച്ചു. ഈ നേതൃമാറ്റം ട്രസ്റ്റുകൾക്കും ടാറ്റ ഗ്രൂപ്പിൻ്റെ മൊത്തത്തിലുള്ള ഭാവിക്കും ഗുണകരമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ടാറ്റ ഗ്രൂപ്പിൻ്റെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ," നോയലിൻ്റെ മേൽനോട്ടത്തിൽ ഗ്രൂപ്പിൻ്റെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പ്രതിഫലിപ്പിച്ചുകൊണ്ട് റനീന കൂട്ടിച്ചേർത്തു.
നോയൽ ടാറ്റ തലപ്പത്ത് എത്തിയത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. 'വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ' എന്നാണ് നോവലിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ആരാണ് നോയൽ ടാറ്റ..?
നാവൽ ടാറ്റയുടെയും സിമോൺ ടാറ്റയുടെയും മകനാണ് 67 കാരനായ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിൻ്റെ വിവിധ സ്ഥാപനങ്ങളിലുടനീളമുള്ള പ്രധാന സ്ഥാനങ്ങൾ ഇതുവരെ നോയൽ ടാറ്റ വഹിച്ചിട്ടുണ്ട്. 2014 മുതൽ, ടാറ്റ ഗ്രൂപ്പിൻ്റെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റ് ലിമിറ്റഡിൻ്റെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. നോയലിൻ്റെ നേതൃത്വത്തിൽ ട്രെൻ്റിൻ്റെ ഓഹരികൾ കഴിഞ്ഞ ദശകത്തിൽ 6,000% ഉയർന്നു.
2010 മുതൽ 2021 വരെ ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിന് നേതൃത്വം നൽകിയതും നോയലാണ്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് കമ്പനിയുടെ വരുമാനം 500 മില്യൺ ഡോളറിൽ നിന്ന് 3 ബില്യൺ ഡോളറായി ഉയർന്നു. ടാറ്റ സ്റ്റീൽ ലിമിറ്റഡ്, വോൾട്ടാസ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ ടാറ്റ കമ്പനികളുടെ ബോർഡുകളിലും നോയൽ ടാറ്റ അംഗമാണ്.
രത്തൻ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്ക്ക് നോയൽ ടാറ്റയുടെ പേര് ഉയർന്നുവന്നിരുന്നു. അന്ന് നോവലിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിൽ രത്തൻ ടാറ്റയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.

പരിചയ സമ്പത്ത് നേട്ടമാകും
വിപണിയിലെ പുതിയ വെല്ലുവിളികളും അവസരങ്ങളും അഭിമുഖീകരിക്കാൻ നോയൽ ടാറ്റയ്ക്ക് സാധിക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ടാറ്റയുടെ ഏറ്റവും വിജയകരമായ റീട്ടെയിൽ സംരംഭങ്ങളിലൊന്നായ ട്രെൻ്റിൻ്റെ നേതൃത്വം, ട്രസ്റ്റുകളെ പുതിയ സംരംഭങ്ങളിലേക്ക് നയിക്കാനുള്ള തന്ത്രപരമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടെന്നതിന്‍റെ തെളിവാണെന്ന് ബൻഷാലി വ്യക്തമാക്കി.
മക്കൾ
നോയൽ ടാറ്റയുടെ മക്കളായ മായ, നെവിൽ, ലിയ എന്നിവർ ടാറ്റ കുടുംബവുമായി ബന്ധപ്പെട്ട നിരവധി ചാരിറ്റബിൾ ഫൗണ്ടേഷനുകളുടെ ട്രസ്റ്റികളാണ്. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയിൽ സംഭാവന നൽകിക്കൊണ്ട് ഇന്ത്യയുടെ വികസനത്തിൽ ട്രസ്റ്റുകൾ ചരിത്രപരമായി ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
