ദില്ലി; എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാൻ കേന്ദ്രം ഉദ്ദേശിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം സ്വാകര്യവത്കരണം നടത്തുന്ന ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും അവർ പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ 9 യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ സമരത്തിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സർക്കാർ കൃത്യമായ ആലോചനയ്ക്ക് ശേഷമാണ് ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടിക്ക് ഒരുങ്ങുന്നത്.ബാങ്കുകൾക്ക് കൂടുതൽ ഓഹരി ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം .ബാങ്കുകൾ രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സ്വകാര്യവത്കരിക്കാൻ സാധ്യതയുള്ള ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എല്ലാം സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകൾ എല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട് .
ഏകേശം 10 ലക്ഷത്തിലധികം ബാങ്ക് ജീവനക്കാർ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. ഐഡിബിഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാരവൽകരണം,നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്രസർക്കാർ നയങ്ങൾ എതിർക്കപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications