ഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ

ഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഇന്ത്യയിൽ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പിനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ.നിക്ഷേപകർക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇന്ത്യയിൽ പ്രവർത്തനം തുടരും;അഭ്യൂഹങ്ങൾ തള്ളി ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ നേരത്തേ ഇറങ്ങിയതാണ് തങ്ങൾ., മറ്റ് ആഗോള കമ്പനികൾ പ്രവർത്തനം നിർത്തിയപ്പോഴും ഞങ്ങൾ ഉറച്ച് നിന്നു. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു തിരുമാനവും കമ്പനി കൈക്കൊണ്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണ്, ഫ്രങ്ക്‌ളിൻ മ്യൂച്വൽ ഫണ്ട് ഇന്ത്യുടെ പ്രസിഡന്റ് സഞ്ജയ് സാപ്രെ പറഞ്ഞു.

ആറ് കടാശ്വാസ പദ്ധതികളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബി വൻതുക പിഴ ഈടാക്കിയാൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് വ്യക്തമാക്കി ഫ്രങ്ക്‌ളിന്റെ ഗ്ലോബൽ ചീഫായ ജെന്നിഫർ ജോൺസൺ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡറിന് കത്ത് നൽകിയതായായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

അതേസമയം കത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ കമ്പനി തള്ളിയില്ല. എന്നാൽ ഇന്ത്യയിലും ആഗോളതലത്തിലും സർക്കാർ അധികാരികളുമായുള്ള കത്ത് ഇടപാടുകൾ മറ്റ് പല കമ്പനികളും ചെയ്യാറുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രവർത്തനം മരവിപ്പിച്ച കടാശ്വാസ പദ്ധതികൾക്ക് 2020-21 സാമ്പത്തിക വർഷത്തിൽ 15, 776 കോടി നിക്ഷേപം ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ 9,122 കോടി രൂപ നിക്ഷേപകര്‍ക്ക് വിതരണംചെയ്തു. 1,874 കോടി രൂപ വിതരണം ചെയ്യാന്‍ പണമായുണ്ട്.505 കോടി രൂപയുടെ നിക്ഷേപം രണ്ടാഴ്ച കൊണ്ട് തിരിച്ചെടുക്കാനായതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍അമേരിക്ക സാമ്പത്തിക വളര്‍ച്ചയിലേക്ക്, തൊഴിലവസരങ്ങളിലും വര്‍ധന, സ്വാഗതം ചെയ്ത് ജോ ബൈഡന്‍

ഡിജിറ്റൽ പണമിടപാട്: 2020ൽ ചൈനയെയും യുഎസിനെയും മറികടന്ന് ഇന്ത്യഡിജിറ്റൽ പണമിടപാട്: 2020ൽ ചൈനയെയും യുഎസിനെയും മറികടന്ന് ഇന്ത്യ

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനത്തില്‍ വന്‍ ഇടിവ്ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ധനത്തില്‍ വന്‍ ഇടിവ്

English summary

not ended India business, Franklin Templeton to investors

not ended India business, Franklin Templeton to investors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X