പാസ്‌ബുക്കിൽ പിപിഒ നമ്പർ രേഖപ്പെടുത്താത്തത് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ പെൻഷൻ വാങ്ങുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും പെൻഷൻ പേയ്മെന്റ് ഓർഡറിനെക്കുറിച്ച് (പിപിഒ) അറിഞ്ഞിരിക്കണം. നിങ്ങളുടെ ബാങ്ക് പാസ്‌ബുക്കിൽ പിപിഒ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. 12 അക്കങ്ങൾ ചേർന്ന സഖ്യയാണ് പിപിഒ, അതിലെ ആദ്യത്തെ അഞ്ച് അക്കങ്ങൾ പി‌പി‌ഒ ഇഷ്യു ചെയ്‌ത അതോറിറ്റിയുടെ കോഡ് നമ്പറിനെ സൂചിപ്പിക്കുന്നു, ഇഷ്യു ചെയ്ത വർഷമാണ് അടുത്ത രണ്ട് അക്കങ്ങൾ, ഇതിനുശേഷം വരുന്ന നാല് അക്കങ്ങൾ പി‌പി‌ഒയുടെ തുടർച്ചയായ സംഖ്യയെ സൂചിപ്പിക്കുന്നു, അവസാന അക്കം കമ്പ്യൂട്ടറിൽ പരിശോധിക്കാനുള്ള അക്കമാണ്. സെൻട്രൽ പെൻഷൻ അക്കൗണ്ടിംഗ് ഓഫീസുമായുള്ള (സി‌പി‌എഒ) എല്ലാ ആശയവിനിമയങ്ങൾക്കും റഫറൻസായി ഈ 12 അക്ക നമ്പറാണ് ഉപയോഗിക്കേണ്ടത്. സി‌പി‌എഒ വഴി പെൻഷൻ വാങ്ങുന്ന ആളുകൾക്ക് അവരുടെ പെൻഷന്റേയും എന്തെങ്കിലും പരാതികൾ നൽകിയിട്ടുണ്ടെങ്കിൽ അതിന്റേയും സ്റ്റാറ്റസ്സ് അറിയണമെങ്കിൽ ഈ നമ്പർ ആവശ്യമാണ്.

കാരണം സി‌പി‌എഒ ഡാറ്റാ ബേസിൽ ഈ നമ്പർ നൽകിയാലേ വിവരങ്ങൾ ലഭിക്കുള്ളൂ. ചിലപ്പോൾ ബാങ്കുകൾ പെൻഷനറുടെയോ ഫാമിലി പെൻഷനറുടെയോ പാസ്‌ബുക്കിൽ പിപിഒ അപ്ഡേറ്റ് ചെയ്യണമെന്നില്ല, ഇങ്ങനെ പാസ്‌ബുക്കിൽ പിപിഒ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പെൻഷൻ അക്കൗണ്ട് ഒരു ബാങ്കിൽ നിന്നോ ബ്രാഞ്ചിൽ നിന്നോ മറ്റൊരു ബാങ്കിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യങ്ങളിൽ അനാവശ്യ കാലതാമസത്തിനോ പ്രശ്‌നങ്ങൾക്കോ ഇടയാക്കും. കൂടാതെ ഒറിജിനൽ പിപിഒ നഷ്‌ടപ്പെടുകയാണെങ്കിൽ ഡൂപ്ലിക്കേറ്റിനായി അപേക്ഷിക്കുന്ന  സാഹചര്യങ്ങളിലും ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

 പാസ്‌ബുക്കിൽ പിപിഒ നമ്പർ രേഖപ്പെടുത്താത്തത് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കും

1,600 ജീവനക്കാർക്ക് സ്വയം വിരമിക്കൽ വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്‌സ്1,600 ജീവനക്കാർക്ക് സ്വയം വിരമിക്കൽ വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്‌സ്

പെൻഷൻ വാങ്ങുന്ന ആളിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ജീവിതപങ്കാളിക്കോ ആശ്രിതർക്കോ ആയി കുടുംബ പെൻഷൻ ആരംഭിക്കുന്ന സമയത്താണ് മിക്കപ്പോഴും പിപിഒ നമ്പർ രേഖപ്പെടുത്താത്തതിന്റെ യഥാർത്ഥ ബുദ്ധിമുട്ടുകൾ അറിയുക. എല്ലാ വർഷവും നവംബറിൽ പെൻഷൻ വാങ്ങുന്നയാൾ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. അതായത് വ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖ. ഇങ്ങനെ സമർപ്പിക്കേണ്ട മറ്റ് വിശദാംശങ്ങൾക്കൊപ്പം പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പറും നൽകേണ്ടതുണ്ട്.

English summary

പാസ്‌ബുക്കിൽ പിപിഒ നമ്പർ രേഖപ്പെടുത്താത്തത് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കും

Not having a PPO number in a passbook can cause such problems
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X