ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി പേയ്മെന്റ് പിന്നെ നടത്തിയാൽ മതി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) 'Book Now, Pay Later' എന്ന സേവനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ ഉപയോഗിച്ച് കൂടുതൽ എളുപ്പത്തിലും തടസ്സരഹിതവുമായി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഇ-പേ ലേറ്റർ
റിസർവ് ചെയ്ത ടിക്കറ്റിനും തത്കൽ ടിക്കറ്റിനും "ഇ-പേ ലേറ്റർ" സേവനം ലഭ്യമാകുമെന്ന് ഐആർസിടിസി അറിയിച്ചു. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് കാലതാമസമോ പേയ്‌മെന്റ് പരാജയങ്ങളോ നേരിടേണ്ടി വരില്ല എന്നതിനാൽ ഈ ഓപ്ഷൻ തികച്ചും പ്രയോജനകരമാണ്.
14 ദിവസത്തിന് മുമ്പ്
അർത്ഥശാസ്ത്ര ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളിൽ ടിക്കറ്റ് ചാർജ് നൽകിയാൽ മതി. 14 ദിവസത്തിനകം തുക അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, 3.50% പലിശ നിരക്കും ബാധകമായ നികുതികളും ചേർത്ത് നൽകണം.
ഇ-പേ ലേറ്റർ ഓപ്ഷൻ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
- ഐആർസിടിസി അക്കൌണ്ട് തുറക്കുക.
- നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വിശദാംശങ്ങൾ നൽകുക.
- പേയ്‌മെന്റ് പേജിൽ 'Pay Later' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് ഇ-പേ ലേറ്റർ പേജിലേയ്ക്ക് റീഡയറക്ട് ചെയ്യപ്പെടും.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് e-Pay Later' വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഒടിപി നൽകി കഴിഞ്ഞാൽ നിങ്ങളുടെ ലോഗിൻ വിജയകരമായി പൂർത്തിയാക്കാം.
- തുടർന്ന് നിങ്ങളുടെ ബുക്കിംഗ് തുക സ്ഥിരീകരിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
