ഇന്ത്യൻ പൗരന്മാർക്കുള്ള സർക്കാർ അംഗീകൃത പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌ക്രീം (എൻപിഎസ്). 18 മുതൽ 80 വയസ്സുവരെയുള്ളവർക്ക് എൻപിഎസിന്റെ പ്രയോജനം ലഭിക്കും. വാർദ്ധക്യ കാലത്തെ വരുമാനം, ദീര്‍ഘകാലാടിസ്ഥാനത്തിൽ സുരക്ഷിതവും വിപണിക്കടിസ്ഥാനമാക്കിയുള്ളതുമായ ന്യായമായ റിട്ടേണ്‍, എല്ലാ പൗരന്‍മാര്‍ക്കുമായി വാര്‍ദ്ധക്യകാല സുരക്ഷ വ്യാപിപ്പിക്കല്‍ തുടങ്ങിവയാണ് എൻപിഎസ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ ജീവനക്കാർക്ക് ഇത് നിർബന്ധമാണെങ്കിലും മറ്റുള്ളവർക്ക് ആവശ്യമെങ്കിൽ വിശ്രമകാലത്തേക്കുള്ള ഒരു സാമ്പത്തിക മുൻ കരുതൽ എന്ന നിലയിൽ പദ്ധതിയിൽ അംഗമാവാം.
ടയർ I, ടയർ II എന്നിങ്ങനെ രണ്ട് തരം അക്കൗണ്ടുകളാണ് ഈ സ്കീമിലൂടെ വാഗ്ദാനം ചെയ്യുന്നത്. ടയർ I ഒരു പെൻഷൻ അക്കൗണ്ടാണ്, ടയർ II അക്കൗണ്ട് ഒരു വൊളണ്ടറി സേവിംഗ്‌സ് അക്കൗണ്ടുമാണ്. ടയർ I അക്കൗണ്ടുള്ള എൻപിഎസ് സബ്‌സ്‌ക്രൈബർമാർക്ക് ഓഫ്‌ലൈനായോ ഓൺലൈനായോ ഒരു ടയർ II അക്കൗണ്ട് തുറക്കാൻ കഴിയും. നിലവിൽ ടയർ I എൻപിഎസ് അക്കൗണ്ട് സജീവമായി പ്രവർത്തിപ്പിക്കുന്നവർക്കും സ്ഥിരമായ ഒരു റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) ഉള്ളവർക്കും മാത്രമേ ടയർ II അക്കൗണ്ട് തുറക്കാൻ കഴിയൂ.
https://npscra.nsdl.co.in/download/government-sector/central-government/forms/C-023-15-NeGIL-CRA-NPS%20Form%20Annexure%201.pdf
എന്ന ലിങ്കിൽ നിന്ന് ടയർ II ആക്റ്റിവേഷൻ ഫോം ഡൗലോഡ് ചെയ്യാവുന്നതാണ് അല്ലെങ്കിൽ പിഒപി-എസ്‌പി-യെ സമീപിക്കാം. ഒരു ടയർ I അക്കൗണ്ട് സബ്‌സ്‌ക്രൈബർക്ക് തന്റെ നിലവിലുള്ള ബാങ്ക് വിവരങ്ങൾ നിലനിർത്താനോ പുതിയ ബാങ്ക് അക്കൗണ്ട് ലിങ്കുചെയ്യാനോ കഴിയും. ഒരു പുതിയ ബാങ്ക് അക്കൗണ്ട് ലിങ്കുചെയ്യുകയാണെങ്കിൽ, ആവശ്യമായ എല്ലാ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നൽകേണ്ടതുണ്ട്. കൂടാതെ ടയർ II അക്കൗണ്ട് തുടങ്ങുമ്പോൾ നിലവിലെ നോമിനിയെ മാറ്റാനോ നിലനിർത്താനോ കഴിയും.

ടയർ II അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ രേഖകൾ:
ടയർ II അക്കൗണ്ട് തുടങ്ങുമ്പോൾ പിആർഎഎൻ കാർഡിന്റെ പകർപ്പ്, കാൻസൽ ചെയ്‌ത ചെക്ക് എന്നിവ നൽകേണ്ടതാണ്. പ്രോസസ്സിംഗിനും ആക്റ്റിവേഷനുമായി ഫോം ഒപ്പിട്ട ശേഷം പിഒപി-എസ്‌പിക്ക് സമർപ്പിക്കണം. പ്രാരംഭ സംഭാവനയായി കുറഞ്ഞത് 1,000 രൂപ ഒരു ചെക്ക് വഴി നൽകാം. ഓൺലൈൻ വഴി അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുകയാണെങ്കിൽ ഇഎൻപിഎസ് പോർട്ടലിലേക്ക് ലോഗിൻ ചെയ്‌ത് സബ്‌സ്‌ക്രൈബർ സേവനങ്ങൾക്ക് താഴെയുള്ള ടയർ-II ആക്റ്റിവേഷൻ ടാബിൽ ക്ലിക്കുചെയ്യേണ്ടതാണ്. പിആർഎഎൻ, ജനനതീയതി, പാൻ കാർഡ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകിയശേഷം, ആക്റ്റിവേഷനായി ഫോം സമർപ്പിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications