കൊച്ചി:വിദേശത്ത് നിന്നും മടങ്ങി വന്ന പ്രവാസികള്‍ ആശങ്കയിലാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഒരു സാമ്പത്തിക വര്‍ഷം 181 ദിവസത്തിലധികം ഇന്ത്യയില്‍ താമസിച്ചാല്‍ അവര്‍ക്ക് ആദായ നികുതി ഒഴിവുകള്‍ ലഭിക്കില്ല എന്നാണ് നിയമം. അതായത് വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനത്തിനും ഇവിടെ നികുതി നല്‍കണം.
എന്നാല്‍ കോവിഡ് മൂലം മറ്റ് രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ട് ഓടി വന്ന പലര്‍ക്കും ഇതുവരെ തിരിച്ചു പോകാന്‍ ആയിട്ടില്ല. മിക്കവരുടേയും ഇവിടുത്തെ താമസം 181 ദിവസത്തില്‍ അധികമായിട്ടുമുണ്ടാകും.

2019-2020 വര്‍ഷത്തില്‍ മാര്‍ച്ചിലെ ലോക്ഡൗണ്‍ ആരംഭിച്ച ശേഷമുള്ള അധിക താമസക്കാലം ഈ 181 ദിവസം കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്ന് മെയ് 8ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020-2021 വര്‍ഷത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇനിയും വന്നിട്ടില്ല. ഇതാണ് പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്.
രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെയുള്ള കാലഘട്ടം ഇത്തരത്തില്‍ പരിഗണിക്കില്ലെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒഴിവാക്കാത്ത 182 ദിവസം ഇന്ത്യയില്‍ നിന്നാല്‍ എന്‍ആര്‍ഐ പദവി ഇവര്‍ക്ക് നഷ്ടമാകും. അതോടെ അയാളുടെ എല്ലാ രാജ്യത്തെയും വരുമാനങ്ങള്‍ക്ക് മുഴുവനും ഇന്ത്യയില്‍ ആദായ നികുതി നല്‍കേണ്ടി വരും.
കോവിഡ് 19 മൂലം പല രാജ്യങ്ങളും വിമാന യാത്ര അനുവദിക്കുന്നില്ല. അതിനാല്‍ ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ താമസിക്കുവാന്‍ അനുവാദമുള്ള 181 ദിവസത്തോടൊപ്പം ഈ അടച്ചിടല്‍ കാലം കൂടി കണക്കാക്കി അര്‍ഹരായവരുടെ എന്‍ആര്‍ഐ പദവി നലനിര്‍ത്താനുള്ള ഉത്തരവ് പെട്ടന്ന് തന്നെ ഇറക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications