ഡൽഹിയിലെ അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) രണ്ട് യൂട്ടിലിറ്റികളിൽ 51% ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി. വൈദ്യുതി വിതരണ ബിസിനസിലേയ്ക്ക് കടക്കാനാണ് എൻടിപിസിയുടെ ലക്ഷ്യം. ബിഎസ്‌ഇഎസ് രാജധാനി പവർ ലിമിറ്റഡ് (ബിആർപിഎൽ), ബിഎസ്‌ഇഎസ് യമുന പവർ ലിമിറ്റഡ് (ബിവൈപിഎൽ) എന്നിങ്ങനെ രണ്ട് ഡിസ്കോമുകളാണ് എഡിഎജിക്ക് ഉള്ളത്.
എൻടിപിസി ആദ്യമായാണ് വൈദ്യുതി ഉൽപാദന കമ്പനിയായി മാറുന്നത്. 2020 മെയ് 26 ന് ഡൽഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് (ഡിആർസി) എഴുതിയ കത്തിൽ എൻടിപിസി വൈദ്യുതി വിതരണ മേഖലയിലേക്ക് കടക്കാൻ തീരുമാനിച്ചതായും വിതരണ ആസ്തികൾ (ബിആർപിഎൽ, ബിവൈപിഎൽ) ഏറ്റെടുക്കുന്നതിൽ താത്പര്യമുണ്ടെന്നും വൈദ്യുതി ഭീമൻ പറഞ്ഞു.

ഇക്വിറ്റി വിൽപ്പന സുതാര്യമായ പ്രക്രിയയിലൂടെയാണ് നടത്തുന്നതെങ്കിൽ, ബിആർപിഎൽ, ബിവൈപിഎൽ എന്നിവയിൽ 51 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള അവസരങ്ങൾ അന്വേഷിക്കാൻ എൻടിപിസിയ്ക്ക് താത്പര്യമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. എ.ഡി.എ.ജിയുടെ 51% ഓഹരികളിൽ നിക്ഷേപം നടത്താൻ നിരവധി കമ്പനികൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം.
ബിസിനസ് വാങ്ങുന്നതിന് കെയ്‌സ് ഡി ഡെപാറ്റ് എറ്റ് പ്ലേസ്മെന്റ് ഡു ക്യുബെക്ക് (സിഡിപിക്യു), ആക്റ്റിസ് എൽഎൽപി, ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ എട്ട് നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ഗ്രീൻകോ എനർജി ഹോൾഡിംഗ്സ്, എനെൽ ഗ്രൂപ്പ്, ഐ സ്ക്വയർ ക്യാപിറ്റൽ, ടോറന്റ് പവർ, വേഡ് ക്യാപിറ്റൽ ഗ്രൂപ്പ് എൽഎൽസി എന്നിവയാണ് താത്പര്യം പ്രകടിപ്പിച്ച മറ്റ് നിക്ഷേപകർ. രണ്ട് വൈദ്യുതി വിതരണം ബിസിനസുകളും ദേശീയ തലസ്ഥാനത്ത് ഏകദേശം 4.4 ദശലക്ഷം ഉപഭോക്താക്കളെ പരിപാലിക്കുന്നുണ്ട്. 2018 ഓഗസ്റ്റിൽ മുംബൈ നഗര വൈദ്യുതി വിതരണ ബിസിനസ്സ് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന് 18,800 കോടി രൂപയ്ക്ക് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വിറ്റിരുന്നു. കടം വീട്ടുന്നതിനായാണ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡൽഹിയിലെ വൈദ്യുതി വിതരണ ബിസിനസുകൾ വിൽക്കാൻ ഒരുങ്ങുന്നത്. മെയ് എട്ടിന് മാർച്ച് പാദ വരുമാനം പ്രഖ്യാപിച്ചപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ അടുത്ത സാമ്പത്തിക വർഷത്തിൽ കടം പൂജ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.
അനിൽ അംബാനിയുടെ മക്കൾ റിലയൻസ് ഇൻഫ്രാ ബോർഡിൽ നിന്ന് രാജി വച്ചു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications