കൊച്ചി: അരി, ആട്ട തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളെ പോഷകസമൃദ്ധമാക്കുന്നതിനു ധാതുക്കളും വിറ്റാമിനുകളും ചേര്‍ത്തു പരിപോഷമാക്കിയ പവര്മിക്സുകള് ന്യൂശക്തി ബ്രാന്‍ഡില്‍ ഡിഎസ്എം ഇന്ത്യ കേരളത്തില്‍ പുറത്തിറക്കും.
രാജ്യമൊട്ടാകെ ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഇതു ലഭ്യമാക്കുന്നത്. ആദ്യമായി 2019ല്‍ തമിഴ്നാട്ടിലാണ് ഡിസിഎം ഇന്ത്യ ന്യൂശക്തി ബ്രാന്‍ഡില്‍ പരിപോഷക ഭക്ഷ്യോത്പന്നങ്ങള്‍ അവതരിപ്പിച്ചത്. സാധാരണ അരി, ആട്ട, പാനിയങ്ങള്‍ (മൂന്നു രുചികളില്‍) എന്നിവയുടെ പോഷകഗുണം വര്‍ധിപ്പിക്കുന്നതിനുള്ള പവര്മിക്സുകളാണ് കമ്പനി വിപണിയില്‍ എത്തിച്ചിട്ടുള്ളത്.

സാധാരണ അരിയില്‍ പവര്‍മിക്സ് ചേര്ക്കുമ്പോളല് വിറ്റാമിന്‍ബി6, ബി 12, ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക് എന്നിവയില്‍ 400 ശതമാനത്തോളം സമ്പുഷ്ടമാകുന്നു. ആട്ടയില്‍ ഇതു 100 ശതമാനം വര്‍ധന കാണിക്കുന്നു. നൂറു ശതമാനവും ജൈവമായിട്ടാണ് പവര്‍മിക്സ് നിര്‍മിക്കുന്നത്.
250 ഗ്രാം പായ്ക്കിലാണ് പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് 25 കിലോഗ്രാം സാധാരണ അരിയില്‍ ഉപയോഗിക്കാം. പത്തു കിലലോഗ്രാം ആട്ടയ്ക്ക് ഉപയോഗിക്കുന്ന വിധത്തില്‍ 100 ഗ്രാം പായ്ക്കറ്റിലാണ് ആട്ട പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. അരിയുടെ പവര്‍മിക്സ് 250 ഗ്രാമിന് 250 രൂപയും ആട്ട പവര്‍മിക്സ് 100 ഗ്രാമിന് 100 രൂപയുമാണ് വില. പാനീയങ്ങളില്‍ ഉപയോഗിക്കുന്ന മിക്സ് മിയില്‍ 12 വിറ്റാമിനുകളും അഞ്ചു ധാതുക്കളും അടങ്ങിയിരിക്കുന്നു. പത്തു ചെറുപായ്ക്കറ്റുകള്‍ അടങ്ങിയ പായ്ക്കറ്റിന് 100 രൂപയാണ് വില.
കേരളത്തിലെയും തമിഴ്നാട്ടിലേടും ചില്ലറ പലചരക്ക് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ചെയിനുകള്‍ തുടങ്ങിയവയ്ക്കു പുറമേ ആമസോണ്‍ ബിഗ് ബാസ്കറ്റ് തുടങ്ങിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
കേരളത്തിലെ ഭക്ഷ്യോത്പന്നങ്ങളിലെ പോഷമൂല്യ വിടവു നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂശക്തി ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് ഡിഎസ്എം ഇന്ത്യ ബിസിനസ് ഡയറക്ടര്‍, പ്രൊജറ്റ് എംഎഎന്ഡിഐ അമിത് ബോസ് പറഞ്ഞു. ഭക്ഷണത്തിന്റെ രുചി, ഗന്ധം, രൂപഭാവം എന്നിവയിലും ഭക്ഷണരീതിയിലും മാറ്റം വരുത്താതെ ഈ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മ പോഷകങ്ങള്‍ ആളുകളെ ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകങ്ങള്‍ ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുവെന്നും അതുവഴി പോഷാകാഹരവിടവ് നികത്തുന്നുവെന്നും അമിത് ബോസ് ചൂണ്ടിക്കാട്ടി. വരും മാസങ്ങളില്‍ കമ്പനി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അമിത് അറിയിച്ചു.
ഇന്ത്യയില്‍ രണ്ടും നേരം ആഹാരമായി ഉപയോഗിക്കുന്നത് അരിയും ഗോതമ്പുമാണ്. അതുകൊണ്ടുതന്നെ പവര്മികസ് വഴി പോഷകം മെച്ചപ്പെടുത്താനായി ന്യൂശക്തി തെരഞ്ഞെടുത്തത് ഈ രണ്ടു ഉത്പന്നങ്ങളുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
