ലോകത്തിലെ ഏറ്റവും വലിയ കമ്പനി ഏതാണ് എന്ന ചോദ്യത്തിന് പലരുടേയും മനസിലേക്ക് ആദ്യം എത്തുന്ന പേരുകൾ ആപ്പിൽ, ടെസ്ല തുടങ്ങിയ പേരുകളായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇവയൊന്നുമല്ല, വിപണി മൂലധനത്തിന്‍റെ കാര്യത്തിൽ ഇന്ത്യയുടെ മൊത്തം ജിഡിപിയേക്കാൾ കൂടുതലുള്ള ഒരു അമേരിക്കൻ കമ്പനി. അതെ, മറ്റാരുമല്ല എൻവിഡിയ കോർപ്പറേഷനാണ് ആ ആഗോള ഭീമൻ കമ്പനി. എൻവിഡിയയുടെ കൂടുതൽ വിവരങ്ങൾ നമുക്ക് പരിശോധിച്ച് നോക്കാം.
5 ട്രില്യൺ കടക്കുന്ന ആദ്യ കമ്പനി
5 ട്രില്യൺ ഡോളർ വിപണി മൂലധനം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ. യുഎസ് വിപണികൾ ബുധനാഴ്ച (ഒക്ടോബർ 29) തുറന്നപ്പോൾ സെമികണ്ടക്ടർ ഭീമന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു. അതോടെ വിപണി മൂലധനം 5.05 ട്രില്യൺ ഡോളറിലേക്ക് ഉയർന്നു. അതായത് ഏകദേശം 453 ലക്ഷം കോടി. ഇന്ത്യയുടെ മൊത്തം ജിഡിപി 4.2 ട്രില്യൺ ഡോളറാണ്. അതായത് 364 ലക്ഷം കോടി. അപ്പോഴാണ് കമ്പനിയുടെ വലിപ്പം നമുക്ക് മനസിലാക്കാൻ സാധിക്കുക.
മൂന്ന് മാസം മുമ്പ് 4 ട്രില്യൺ ഡോളറായിരുന്നു കമ്പനിയുടെ വിപണി മൂലധനം. അവിടെ നിന്നുമാണ് വൻ വളർച്ച. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനി എന്ന നിലയിൽ എൻവിഡിയ വിവിധ വ്യവസായങ്ങളിൽ എഐ ചെലുത്തുന്ന വൻ മാറ്റത്തിന് ഇത് അടിവരയിടുന്നു.

എൻവിഡിയ കോർപ്പറേഷൻ
ഗ്രാഫിക് പ്രോസസർ, കമ്പ്യൂട്ടർ ചിപ്സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയാണ് എൻവിഡിയ കോർപ്പറേഷൻ. അമേരിക്കയിലെ കാലിഫോർണിയയിലാണ് എൻവിഡിയയുടെ ആസ്ഥാനം. 1993ലാണ് കമ്പനി സ്ഥാപിതമായത്. തായ്വാനീസ് - അമേരിക്കൻ ഇലക്ട്രിക്കൽ എൻജിനീയറായ ജെൻസൻ ഹുവാങ് ആണ് കമ്പനി സ്ഥാപിച്ചത്.
എൻവി1 എന്ന പേരിലാണ് എൻവിഡിയ തങ്ങളുടെ ആദ്യ ഗ്രാഫിക്സ് ആക്സലറേറ്റർ പ്രൊഡക്റ്റ് പുറത്തിറക്കുന്നത്. പിന്നാലെ ഡ്രീംകാസ്റ്റ് വിഡിയോ കൺസോളിനായി ഗ്രാഫിക്സ് ചിപ്പ് നിർമിക്കാൻ സേഗ കമ്പനിയുമായി എൻവിഡിയയുമായി കരാറൊപ്പിട്ടു. ഈ കരാറിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും സേഗ കമ്പനി എൻവിഡിയയിൽ അഞ്ച് മില്ല്യൺ ഡോളർ നിക്ഷേപിച്ചു. ഈ പണത്തിൽ നിന്നായിരുന്നു കമ്പനിയുടെ വളർച്ച. എൻവിഡിയയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അതിവേഗം വളരുന്ന വിപണിയാണ്. H100, ബ്ലാക്ക്‌വെൽ തുടങ്ങിയ കമ്പനിയുടെ ചിപ്പുകൾ, ChatGPT, Google Gemini, Cloud തുടങ്ങിയ AI ഉപകരണങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുന്നു.
1999-ൽ $1 ബില്യണിൽ താഴെ മാർക്കറ്റ് ക്യാപ് ഉള്ള ഐപിഒയിൽ നിന്ന് 2007-ൽ $10 ബില്യൺ വരെ എത്തിയ കമ്പനിയുടെ വളർച്ചാ പാത ആധുനിക കമ്പ്യൂട്ടിംഗിന്‍റെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നു. കമ്പനി 2024-ൽ $1 ട്രില്യൺ, പിന്നീട് 2024 മാർച്ചിൽ $2 ട്രില്യൺ, 2024 ജൂണിൽ $3 ട്രില്യൺ എന്നിവയിലെത്തി. 2025 ജൂലൈയിൽ എൻവിഡിയയുടെ വിപണി മൂലധനം $4 ട്രില്യൺ കവിഞ്ഞു. ഇപ്പോൾ, 2025 ഒക്ടോബറിൽ, ചരിത്രത്തിലെ ആദ്യത്തെ $5 ട്രില്യൺ കമ്പനിയായി ഒറ്റയ്ക്ക് നിൽക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
