കാലം തെറ്റി പെയ്യുന്ന മഴ കാർഷിക മേഖലക്ക് എന്നും ഭീഷണിയാണ്. ഇത്തവണ ഇന്ത്യയിലുടനീളം ഒക്ടോബർ മാസത്തിൽ കനത്ത മഴയുണ്ടായിരുന്നു. ഇത് തക്കാളി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. ഉൽപ്പാദനത്തിൽ നഷ്ടം സംഭവിക്കുമ്പോൾ വിപണി വില ഉയരും. ഒക്ടോബറിലെ മഴയുടെ ആഘാതം മൂലം തക്കാളി വിതരണം നഷ്ടപ്പെടുകയും, കഴിഞ്ഞ 10-15 ദിവസത്തിനുള്ളിൽ തക്കാളി വില ഏകദേശം 50 ശതമാനത്തോളം ഉയരുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ ചില്ലറ വിൽപ്പനയിൽ ഒരു മാസത്തിനിടെ തക്കാളി വില 25% മുതൽ 100% വരെ ഉയർന്നിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകളിൽ വ്യക്തമാക്കുന്നത്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രമായ ഡൽഹിയിൽ തക്കാളി വില 26% വർദ്ധിച്ചു. എന്നാൽ മഹാരാഷ്ട്രയിൽ 45% വർദധനവാണ് രേഖപ്പെടുത്തിയത്.
ഉപഭോക്തൃ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, ഒക്ടോബർ 19 നും നവംബർ 19 നുമിടയിൽ ഇന്ത്യയിലുടനീളമുള്ള തക്കാളിയുടെ ചില്ലറ വിൽപ്പന വില 27% വർദ്ധിച്ചിട്ടുണ്ട്. അതായത് കിലോഗ്രാമിന് 36 രൂപയിൽ നിന്ന് 46 രൂപ വരെ ഉയർന്നു. 112% വിലക്കയറ്റം നേരിട്ടത് ചണ്ഡീഗഡിലാണ്. ഇതാണ് ഏറ്റവും ഉയർന്ന വിലക്കയറ്റം നേരിട്ട സംസ്ഥാനം.

ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും 40 ശതമാനത്തിലധികം വിലക്കയറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് വലിയ തിരിച്ചടിയുമായി. കർഷകർക്ക് ഉൽപ്പാദനക്കുറവ് മൂലം നഷ്ടം നേരിടുന്നതു പോലെ ഉപഭോക്താക്കൾക്ക് വിലക്കയറ്റം മൂലം നഷ്ടം നേരിടേണ്ടി വരുന്നു.
പല സ്ഥലങ്ങളിലും ഗുണമേന്മ കൂടിയ തക്കാളിയുടെ വില കിലോ 80 രൂപ എന്ന നിരക്കിലാണ്. കേരളത്തിൻ്റെ വിപണിയിലും തക്കാളി വിലയിൽ കയറ്റിറക്കങ്ങളുണ്ട്. നിലവിൽ കേരളത്തിലെ ചില മാർക്കറ്റിൽ തക്കാളി കിലോഗ്രാമിന് 30 രൂപ നിരക്കിൽ വിൽക്കുന്നുണ്ട്. എന്നാൽ കൊച്ചി പോലുള്ള പ്രമുഖ മാർക്കറ്റുകളിലെല്ലാം 50 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. കേരളത്തിൽ പ്രധാനമായും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തക്കാളി എത്തുന്നത്.
കേരളത്തിൻ്റെ വിപണിയെയും ഈ കനത്ത മഴ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് കൊടും വേനലായിരിക്കും. ഈ സമയത്തും വിപണിയിൽ ആശങ്ക ഉയരും. കാരണം ശക്തമായ വെയിൽ പല കൃഷിമേഖലയെയും തകർക്കും. ഇത് ഇന്ത്യയിലുടനീളമുള്ള മാർക്കറ്റിൽ പ്രതികൂലമായി ബാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications