ദില്ലി: രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പഞ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കും എന്നാണ് സൂചന. ആഗോള മാർക്കറ്റിൽ വില കുറഞ്ഞാൽ ആഭ്യന്തര വിപണിയിലും കുറയ്ക്കുമെന്ന് എണ്ണ കമ്പനികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനാല് ദിവസങ്ങളോളമായി ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില പത്ത് ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്.
രാജ്യത്ത് റെക്കോര്‍ഡ് നിലയില്‍ ആണ് നിലവില്‍ പെട്രോള്‍, ഡീസല്‍ വില നിരക്കുളളത്. പുതിയ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറില്‍ നിന്ന് 63 ഡോളര്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. യുഎസ് ക്രൂഡ് വില ബാരലിന് 60.94 ഡോളര്‍ ആയും കുറഞ്ഞിരിക്കുകയാണ്.

ഏപ്രില്‍ മുതല്ക്കാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്ന് തുടങ്ങിയത്. ഉത്പാദനം കുറയ്ക്കാനുളള തീരുമാനം നീട്ടാന്‍ ഒപെക് തീരുമാനിച്ചതാണ് ഇന്ധന വില വര്‍ധനവിന് കാരണമായത്. യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ എണ്ണ വില കുറയാനാണ് സാധ്യത. ചില രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്നതും എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ക്ക് മേലുളള സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
