അസമിലെ എണ്ണക്കിണറിലെ പൊട്ടിത്തെറിയത്തുടര്ന്ന് പ്രദേശവാസികളും മറ്റും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭം ഭാഗികമായി പിന്‍വലിച്ചിട്ടും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ഇന്ത്യ ലിമിറ്റഡിന് (ഒഐഎല്‍) എണ്ണ, വാതക ഉല്പാദനം നഷ്ടപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരു വിഭാഗം പ്രക്ഷോഭകര്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഇതുവരെ 8,291 മെട്രിക് ടണ്‍ അസംസ്കൃത എണ്ണയുടെയും 11 എംഎംഎസ്സിഎംഡി പ്രകൃതിവാതകത്തിന്റെയും ഉല്പാദനം നഷ്ടപ്പട്ടെതായി ഒഐഎല്‍ അധികൃതര്‍ വ്യക്തമാക്കി.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള എം/ എസ് അലര്‍ട്ട്, അഗ്നിശമന സേനാംഗങ്ങള്‍, എന്‍ഡിആര്‍എഫ് എഞ്ചിനീയര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചൊവ്വാഴ്ച ടിന്‍സുകിയ ജില്ലയിലെ എണ്ണക്കിണറിന്റെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. എണ്ണച്ചോര്‍ച്ചയ്ക്കും തീപിടിത്തത്തിനും ശേഷം ടിന്‍സുകിയ, ദ്രിബുഗര്ഹ് ജില്ലകളിലെ പല ഡ്രില്ലിംഗ് സ്ഥലങ്ങളിലും വര്‍ക്ക് ഓവര്‍ ലൊക്കേഷനുകളിലും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരു കൂട്ടം പ്രദേശവാസികളും വിവിധ വിദ്യര്‍ഥി സംഘടനകളും ഒഐഎല്ലിനോട് ആവശ്യപ്പെട്ടു.

ഒരു വിഭാഗം പ്രക്ഷോഭകര്‍ പ്രതിഷേധവും റോഡ് ഉപരോധവും ശനിയാഴ്ച നിര്‍ത്തിവെച്ചെങ്കിലും മറ്റുള്ളവര്‍ ദുരിതബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെടുകയും അപകടത്തിന് ഒഐഎല്‍ ഉത്തരവാദികളാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ദുരിതബാധിതരായ ഓരോ കുടുംബത്തിനും ഒഐഎല്‍ ഇതുവരെ 30,000 രൂപ നല്കി.
പ്രതികൂല കാലാവസ്ഥയ്ക്ക് പുറമെ, തീയും ക്യാപ് ഗ്യാസ് ചോര്‍ച്ചയും ഒഴിവാക്കുന്നതിനിടെ ഒഐഎല്‍ മറ്റ് നിരവധി പ്രശ്നങ്ങളും നേരിടുന്നു. കൊവിഡ് 19 പ്രോട്ടോക്കോളുകളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും കാരണം രാജമുണ്ട്രി (ആന്ധ്രപ്രദേശ്), വഡോദര (ഗുജറാത്ത്), തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ ഹെവി മെഷിനറികളും ഉപകരണങ്ങളും അടങ്ങിയ ചരക്കുകളുടെ ഗതാഗതം വൈകിയതായി ഒഐഎല്‍ അധികൃതര്‍ അറിയിച്ചു.
മെയ് 9 മുതല്‍ ദിബ്രു-സൈഖോവ ദേശീയോദ്യാനത്തിന് സമീപം പ്രകൃതിവാതകവും എണ്ണ കണ്ടന്‍സേറ്റുകളും അനിയന്ത്രിതമായി ഒഴുകുന്ന ഓയില്‍ ബാഗ്ജാന്‍ എണ്ണ കിണറില്‍ ഇക്കഴിഞ്ഞ ജൂണ്‍ 9 നാണ് വന്‍ തീപിടുത്തമുണ്ടായത്. ടാറ്റ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ വിവിധ എന്‍ജിഒകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രകൃതി വാതക, എണ്ണ കണ്ടന്സേറ്റുകളിലെ തീയും പൊട്ടിത്തെറിയും കണക്കിലെടുത്ത് പരിസ്ഥിതി മലിനീകരണ പഠനങ്ങള്‍ നടത്തുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
