ഡോളര്‍ സൂചിക ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞു. വെള്ളിയാഴ്ച്ച യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 2.03 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 61.50 ഡോളറിലെത്തി (വിലയിടിവ് 2.03 ശതമാനം). കാലാവധി തികച്ച ഏപ്രിലിലെ ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകളാകട്ടെ, 75 സെന്റ് കുറഞ്ഞ് ബാരലിന് 66.13 ഡോളര്‍ വിലയും രേഖപ്പെടുത്തി (1.1 ശതമാനം വിലയിടിവ്). വ്യാപാരത്തില്‍ കൂടുതല്‍ സജീവമായ മെയ് ഫ്യൂച്ചറുകളും 1.69 ഡോളര്‍ താഴ്ന്ന് 64.42 ഡോളര്‍ നിലവാരമാണ് പുലര്‍ത്തുന്നത്.
അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കുറിക്കുന്ന പശ്ചാത്തലത്തിലാണ് ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ ശക്തി പ്രാപിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് യുഎസ് ബോണ്ടുകളുടെ ഇപ്പോഴത്തെ നേട്ടം. ഈ സാഹചര്യം ഡോളറിന് മുന്നേറാനുള്ള അവസരമൊരുക്കുന്നു. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ മറ്റു കറന്‍സികളില്‍ എണ്ണ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കേണ്ടതായി വരികയാണ്.
എന്തായാലും ഈ വാരം ബ്രെന്‍ഡ് ക്രൂഡ് 4.8 ശതമാനവും വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് 3.8 ശതമാനവും ഉയര്‍ച്ച കാഴ്ച്ചവെച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ മൊത്തം ചിത്രം നോക്കിയാലും ബ്രെന്ഡും ഡബ്ല്യുടിഐയും 20 ശതമാനം മുന്നേറ്റം നടത്തിയത് കാണാം. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം മുടങ്ങിയതും കോവിഡ് വാക്സീനുകള്‍ ഭേദപ്പെട്ട ഫലം നല്‍കുന്നതും അസംസ്കൃത എണ്ണവിലയെ സ്വാധീനിക്കുന്നു.
അടുത്തയാഴ്ച്ച എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും അനുബന്ധ പങ്കാളികളും കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ്. കൂടിക്കാഴ്ച്ചയോടെ വിപണിയിലേക്ക് കൂടുതല്‍ എണ്ണയെത്തുമെന്ന പ്രത്യാശയിലാണ് നിക്ഷേപകര്‍. ഇതേസമയം, ഇപ്പോഴത്തെ വിലനിലവാരം വിപണിയിലെ ഡിമാന്‍ഡിനോട് നീതിപുലര്ത്തുന്നില്ലെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
എന്തായാലും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില ഇന്നും കൂടിയത് കാണാം. ഡോളര്‍ ശക്തി പ്രാപിച്ചതാണ് രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ കാരണം.
പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് എണ്ണക്കമ്പനികള്‍ ശനിയാഴ്ച്ച വര്‍ധിപ്പിച്ചത്. ഇതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.08 രൂപയായി. ഡീസല്‍ വില 87.59 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 91.44 രൂപയാണ് ഇന്ന് വില. ഡീസല്‍ വില 86.02 രൂപ. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ആനുപാതികമായ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വെള്ളിയാഴ്ച്ച അറിയിച്ചത്. 'ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കൂടുന്നത് വിവിധ രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്തായാലും ശീതകാലം കഴിയുന്നതോടെ ഇന്ധനവില താഴും. ശീതകാലത്ത് ഡിമാന്‍ഡ് കൂടുന്നതിനാലാണ് എണ്ണയ്ക്ക് വില ഉയരുന്നത്. ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില സാധാരണ നിലയിലെത്തും', ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മന്ത്രി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
