പ്രമുഖ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും റഷ്യയും തമ്മിലെ വില യുദ്ധത്തെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട എണ്ണ വിലയില്‍ ചൊവ്വാഴ്ച പുരോഗതിയുണ്ടായി. സൗദിയും റഷ്യയും തമ്മിലെ വിലയുദ്ധം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന പ്രതീക്ഷയാണ് ചൊവ്വാഴ്ച എണ്ണ വിലയില്‍ ആറു ശതമാനത്തിലേറെ വര്‍ധനവുണ്ടാക്കിയത്. 1991 ഗള്‍ഫ് യുദ്ധകാലത്തിന് ശേഷമുള്ള കനത്ത വിലയിടിവിലൂടെ കടന്നുപോവുകയായിരുന്ന എണ്ണ വിലയ്ക്ക് ഇപ്പോഴുണ്ടായ പുരോഗതി ആശ്വാസകരമാണ്.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഡിമാന്‍ഡ് കുറയുന്നതുമൂലം ആഗോള വിപണിയില്‍ സമ്പൂര്‍ണ്ണ കുതിപ്പ് നടത്താനുള്ള പദ്ധതികളിലാണ് ഒപെക്. ഇതേ തുടര്‍ന്ന് യുഎസ് ഷെയ്ല്‍ നിര്‍മ്മാതാക്കളും ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 2.31 ഡോളര്‍ അഥവാ 6.7 ശതമാനം ഉയര്‍ന്ന് ബാരലിന് 36.67 ഡോളറെന്ന നിലയിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 1.79 ഡോളര്‍ അഥവാ 5.8 ശതമാനം ഉയര്‍ന്ന് ബാരലിന് 32.92 ഡോളര്‍ എന്ന നിലയിലും എത്തി. തിങ്കളാഴ്ച 25 ശതമാനത്തോളം ഇടിവ് നേരിട്ടതിന് ശേഷമാണ് ഈ പുരോഗതിയെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
രണ്ടു ബെഞ്ചുമാര്ക്കുകളും കഴിഞ്ഞ സെഷനില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2016 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്. എണ്ണ വിതരണം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും റഷ്യയും മറ്റ് പ്രധാന എണ്ണ ഉത്പാദകരും തമ്മില്‍ വെള്ളിയാഴ്ച മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രേഡിങ് അളവ് റെക്കോര്‍ഡ് ഉയരങ്ങളിലെത്തി. എന്നാല്‍, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 25 ശതമാനത്തോളം ഇടിഞ്ഞ എണ്ണ വില, ചുരുങ്ങിയ കാലയളവില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എണ്ണ വില, മാര്‍ജിനല്‍ പണച്ചെലവിന് കീഴെ വളരെ വിരളമായേ നില്‍ക്കുകയുള്ളൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ എനര്‍ജി സ്റ്റോക്ക് വിലയും കുത്തനെ ഇടിഞ്ഞു, വരുമാനം കുറയുമെന്ന പ്രതീക്ഷയില്‍ ഷെയ്ല്‍ നിര്‍മ്മാതാക്കള്‍ ചെലവ് ചുരുക്കാനും തുടങ്ങി. 2008 ഒക്ടോബര്‍ 15 -ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നഷ്ടം എക്സോണ്‍ നേരിട്ടു. എക്സോണ്‍ ഓഹരികള്‍ക്ക് 12 ശതമാനത്തിലധികമാണ് നഷ്ടമുണ്ടായത്. മറ്റൊരു എണ്ണക്കമ്പനിയായ ഷെവ്റോണിന്റെ ഓഹരികള്‍ 15 ശതമാനത്തിലധികം ഇടിഞ്ഞു. 1987 ഒക്ടോബറിന് ശേഷമുള്ള വലിയ നഷ്ടമാണ് കമ്പനി നേരിട്ടത്.
ഏപ്രില്‍ മാസത്തില്‍ പ്രതിദിനം 10 ദശലക്ഷം ബാരലിന് (ബിപിഡി) മകളില്‍ ക്രൂഡ് ഉത്പാദനം ഉയര്‍ത്താനാണ് സൗദി അറേബ്യ പദ്ധതിയിടുന്നതെന്നും ചില വൃത്തങ്ങള്‍ അറിയിച്ചു. റിഫൈനര്‍മാരെ ആകര്‍ഷിക്കാനായി വാരാന്ത്യത്തില്‍ കയറ്റുമതി വില സൗദി കുറച്ചിരുന്നു. എണ്ണ ഉത്പാദനം ഉയര്‍ത്താനും അടുത്ത ആറ് മുതല്‍ പത്ത് വര്‍ഷം വരെ കുറഞ്ഞ എണ്ണ വിലയെ നേരിടാന്‍ സാധിക്കുമെന്നും ലോകത്തെ മുന്‍നിര എണ്ണ ഉത്പാദകരിലൊരാളായ റഷ്യ അഭിപ്രായപ്പെട്ടു. 2009 -ന് ശേഷം ഇതാദ്യമായാണ് എണ്ണ ആവശ്യം ചുരുങ്ങുന്ന സാഹചര്യമുണ്ടാവാന്‍ പോവുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
