കഴിഞ്ഞ കുറെ ദിവസങ്ങളിലെ നഷ്ടങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച എണ്ണവിലയില്‍ ഒരു ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവുണ്ടായി. അമേരിക്കയിലെ ക്രൂഡ് ഓയില്‍ ഇന്‍വന്ററികളില്‍ അപ്രതീക്ഷിത വര്‍ദ്ധനവുണ്ടായതാണ് എണ്ണവിലയിലും പ്രതിഫലിച്ചത്. ബ്രെന്റ് ക്രൂഡ് 1.5 ശതമാനം ഉയര്‍ന്ന് ബാരലിന് 51.91 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് (WTI) 1.5 ശതമാനം ഉയര്‍ന്ന് ബാരലിന് 47.47 ഡോളറെന്ന നിലയിലുമെത്തി. എന്നാല്‍, ഇപ്പോഴുണ്ടായ ഈ വര്‍ദ്ധനവില്‍ കാര്യമായ ആത്മവിശ്വാസമില്ലെന്ന് സിഡ്നിയിലെ ബ്രോക്കറേജ് സിഎംസി വിപണികളിലെ ചീഫ് മാര്‍ക്കറ്റ് സട്രാറ്റജിസ്റ്റ് മൈക്കല്‍ മക്ഗാര്ത്തി അറിയിച്ചു.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഈ വര്‍ഷത്തെ അഞ്ചിലൊന്നായി കുറഞ്ഞിരുന്നു. അതേസമയം, സൗദി അറേബ്യയും പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മറ്റു അംഗങ്ങളും, എണ്ണ ഉത്പാദന നിയന്ത്രണങ്ങളില്‍ പങ്കുചേരാന്‍ റഷ്യയുടെ പിന്തുണ നേടുന്നതില്‍ പാടുപെട്ടു. എണ്ണ ഉത്പാദനത്തിന്റെ രണ്ടാം പാദത്തില്‍ 1 ദശലക്ഷം മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ (ബിപിഡി) അധികമായി വെട്ടിക്കുറക്കാനും, നിലവിലുള്ള 2.1 ദശലക്ഷം ബിപിഡി നിയന്ത്രണം 2020 അവസാനം വരെ തുടരാനുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. എണ്ണവിലയെ പിന്തുണച്ച് യുഎസ് ക്രൂഡ് സ്റ്റോക്കുകള്‍ പുതിയ ആഴ്ചയില്‍ നേരിയ തോതില്‍ ഉയര്‍ന്നു.

അമേരിക്കന്‍ എണ്ണ കയറ്റുമതി ഡിസംബറിന് ശേഷം ഇതാദ്യമായാണ് പ്രതിദിനം 4 ദശലക്ഷം ബാരലിലേക്ക് ഉയരുന്നത്. ഇത് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും എണ്ണവില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ പോരാട്ടത്തില്‍ യെമന്‍ തീരത്ത് ഒരു എണ്ണ ടാങ്കര്‍ തകര്‍ന്നതായി സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയ്ക്ക് കൊവിഡ് 19 -ന്റെ ആഗോള വ്യാപനം തിരിച്ചടിയായിട്ടുണ്ട്. 2008-09 സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം, ഇതാദ്യമായാണ് ആഗോള ഉത്പാദന നേട്ടം മന്ദഗതിയിലാവുന്നതെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ ബുധനാഴ്ച അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
