ദില്ലി: രാജ്യമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ക്യാബുകളില്‍ ഷെയറിംഗ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച് ഓലയും ഊബറും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഇരു കമ്പനികളും അറിയിച്ചു. ആളുകള്‍ അപരിചിതരുമായി സവാരി പങ്കിടാന്‍ ഭയപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിക്ക് വലിയ തോതില്‍ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നടപടി. കോവിഡ് 19 വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷെയര്‍ സേവനം ഉണ്ടാകില്ലെന്ന് ഓല അറിയിച്ചു. ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് പ്രധാനം.
പൗരന്മാര് തമ്മില്‍ കൃത്യമായ സാമൂഹിക അകലം കാത്തുസൂക്ഷിക്കാനാണ് ഓല ഷെയര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നത്. മൈക്രോ, മിനി, പ്രൈം, വാടക, ഔട്ട് സ്റ്റേഷന് തുടങ്ങിയ സേവനങ്ങള്‍ ഇന്ത്യയിലുടനീളം ഇനിയും നല്‍കും. കൂടാതെ ഉപഭോക്താക്കള്‍ക്കായുള്ള സഹായ ടീമുകള്‍ 24 മണിക്കൂറും ലഭിക്കും. ഓല സര്‍വീസുകള്‍ നല്കുന്ന വാഹനങ്ങളില്‍ ഉയര്‍ന്ന ശുചിത്വം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കാന്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നോവല്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ യാത്ര നല്കാന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി ഓല അറിയിച്ചു. ഓല സ്റ്റേഷനുകളിലെ ഓരോ കാറും നന്നായി ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ കാറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് 104 പോയിന്റുകള്‍ അടങ്ങിയ ഗുണനിലവാര പരിശോധന ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്നും ഓല ഉറപ്പുവരുത്തുന്നു.

സമാനമായ പ്രസ്താവന തന്നെയാണ് ഊബറും പുറത്തു വിട്ടത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പൂള് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഊബര്‍ വക്താവ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ സുരക്ഷിതരായി തുടരണമെന്നും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 സ്ഥിരീകരിച്ച ഡ്രൈവര്‍മാരുടെ അക്കൗണ്ടുകള്‍ കമ്പനി താല്‍ക്കാലികമായി നിര്‍ത്തി വെക്കും. അക്കൗണ്ട് തടഞ്ഞു വെച്ചിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 14 ദിവസം വരെ കമ്പനി സാമ്പത്തിക സഹായം നല്‍കും. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് അവരുടെ കാറുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ കമ്പനി അണുനാശിനി നല്‍കുന്നുണ്ട്. അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ വിവേചനം നേരിടുന്നുവെന്ന പരാതി ഉയരുന്നതായും ഡ്രൈവര്‍മാരും ഉപഭോക്താക്കളും ഊബറിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും കമ്പനി ആവശ്യപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
