ഇന്ന് 2025 ജൂൺ 23-ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ ബിഎസ്ഇയിൽ ഒരു ഓഹരിക്ക് 43.71 രൂപ എന്ന താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ ഓഹരി വില 6 ശതമാനത്തിലധികം ഇടിഞ്ഞ് 43.20 രൂപ എന്ന 52 ആഴ്ചയിലെ എറ്റവും കുറഞ്ഞ വിലക്കുറവിലേക്ക് എത്തിയിരുന്നു. പൊതുവേ ഓഹരികൾ കഴിഞ്ഞ സെഷനുകളിലെല്ലാം ഇടിവിലായിരുന്നു ക്ലോസ് ചെയ്തത്. ഇന്ന് ഓഹരി വില 45.88 രൂപ വരെ ഉയർന്ന നിരക്കിൽ എത്തിയിരുന്നു.
ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരികൾ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വിലയായ 157.53 രൂപയിലും, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 43.20 രൂപയുമാണ്. നിലവിലെ ഇടിവ് ഓല കമ്പനിക്കും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇന്ന് ആഭ്യന്തര സൂചികകൾ വമ്പൻ ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള പ്രതിസന്ധികളാണ് ഇന്നത്തെ തകർച്ചക്ക് കാരണം. സെൻസെക്സ് 0.44% ഇടിഞ്ഞ് 82,047.65 ലെവലിലും നിഫ്റ്റി 0.34% ഇടിഞ്ഞ് 25,027 ലെവലിലുമാണുള്ളത്.
എന്തുകൊണ്ടാണ് ഓല ഇലക്ട്രിക് ഓഹരികൾ ഇന്ന് ഇടിഞ്ഞത്?
0.8 ശതമാനം ഓഹരികൾ ഒന്നിലധികം ബ്ലോക്കുകളിലായി കൈമാറ്റം ചെയ്യപ്പെട്ടതിനെത്തുടർന്ന് ഓല ഇലക്ട്രിക് ഓഹരി സമ്മർദ്ദത്തിലായിരുന്നു. ഇതാണ് ഓഹരി ഇടിയാൻ കാരണമായതെന്ന് ബ്ലൂംബെർഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ബിഎസ്ഇയിലെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച് 2025 മാർച്ച് വരെയുള്ള കണക്ക് പ്രകാരം, മ്യൂച്വൽ ഫണ്ടുകൾക്ക് ഓല ഇലക്ട്രിക്കിൽ 2.6 ശതമാനം ഓഹരികളും പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 36.78 ശതമാനം ഓഹരികളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ നഷ്ടം 416 കോടിയിൽ നിന്ന് 870 കോടിയായി വർദ്ധിച്ചിട്ടുണ്ട്. ഇത് ഓഹരികളെ കാര്യമായി ദുർബലമാക്കുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 59.5 ശതമാനം കുറഞ്ഞ് 611 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,598 കോടിയായിരുന്നു. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിലെ മൊത്തം ലാഭത്തിൽ 38 ശതമാനം വാർഷിക പുരോഗതി ഓല ഇലക്ട്രിക് റിപ്പോർട്ട് ചെയ്തു. ഇതൊരു ശുഭ പ്രതീക്ഷിയാണ്.
2025 സാമ്പത്തിക വർഷത്തിൽ, ഓല ഇലക്ട്രിക് 359,221 യൂണിറ്റുകൾ വിതരണം ചെയ്തു, ഇത് 2024 സാമ്പത്തിക വർഷത്തിലെ 329,549 യൂണിറ്റുകളിൽ നിന്ന് 9 ശതമാനം വാർഷിക വർധനവാണ് വ്യക്തമാക്കുന്നത്. ഇതോടെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഓല ഇലക്ടിക്ക് അതിന്റെ നേതൃസ്ഥാനം നിലനിർത്തുകയും ഉയർന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം നടത്തുന്നതിനും കാരണമായി. എന്നിട്ടും ഓഹരി വില വമ്പൻ ഇടിവിലേക്കാണ് കുതിക്കുന്നത്.
ഓല ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്
2017ൽ ബെംഗളൂരു ആസ്ഥാനമായി ഭവിഷ് അഗർവാൾ സ്ഥാപിച്ച ഇന്ത്യൻ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാണ കമ്പനിയാണ് ഓല ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്. ഓല എസ് 1 സീരീസ് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളും മുച്ചക്ര വാഹനങ്ങളും ഉൾപ്പെടുത്തുന്നതിനായി ഓലയുടെ ഉൽപ്പന്ന നിര വികസിപ്പിക്കുന്നു.
ഇവക്കു പുറമേ, തമിഴ്‌നാട്ടിലെ നിർമ്മാണ കേന്ദ്രത്തിൽ കമ്പനി ബാറ്ററി സെല്ലുകളും നിർമ്മിക്കുന്നു. ഇത് വാഹനങ്ങൾക്കും മറ്റും ഊർജ്ജ സംഭരണ പരിഹാരങ്ങൾ നൽകുന്നു. നിലവിൽ കമ്പനിയുടെ വിപണി മൂലധനം 19,319.43 കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications