സുസ്ഥിരവികസനവും ഊര്ജ്ജപരിരക്ഷയും ഉറപ്പുവരുത്താനുള്ള യാത്രയില്‍ ലോകവും രാജ്യവും ഉറ്റുനോക്കുന്നത് ഇലക്ട്രിക്ക് വാഹനങ്ങളേയാണ്. എന്നാല്‍
ഇവി ഓഹരിയായ ഓല ഇലക്ട്രിക്കിന്റെ തകര്‍ച്ച ഇതിനൊരപവാദമായി.

ഗോള്‍ഡ്മാന്‍ സാക്ക്സ് പ്രതികരണം
പ്രവര്‍ത്തന നഷ്ടം സഹിക്കുമ്പോഴും കമ്പനി വന്‍ തോതില്‍ ബിസിനസ് വ്യാപനം നടത്തുന്നതായി ഗോള്‍ഡ്മാന്‍ സാക്ക്സ് പറയുന്നു. ഇത് മൂലധന ചെലവ് ഉയര്‍ത്തും. ഫണ്ട് സമാഹരണത്തിനായി കടമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകും.
2026-2028 സാമ്പത്തിക വര്‍ഷങ്ങളിലെ കമ്പനിയുടെ വരുമാനം പ്രതീക്ഷിച്ച തോതിലാകില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്ക്സ് പറഞ്ഞു.
ആഗോള ബ്രോക്കറേജ് സ്ഥാപനം ഓഹരിയുടെ റേറ്റിംഗ് ന്യൂട്രലായി താഴ്ത്തി. ലക്ഷ്യവില 52 രൂപയില്‍ നിന്നും കുറച്ച് 26 രൂപയാക്കിയിട്ടുണ്ട്. ഇത് ബുധനാഴ്ചയിലെ ക്ലോസിംഗ് വിലയേക്കാള്‍ അല്പം കൂടുതലാണ്.
അടുത്ത 12-18 മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുക്കുകയോ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുകയോ വേണ്ടിവരും. വിപണി വിഹിതം ഈ കാലയളവില്‍ ഒറ്റ സംഖ്യയിലൊതുങ്ങും. 10-13 ശതമാനം വിപണി വിഹിതം പ്രതീക്ഷിച്ച സ്ഥാനത്താണിത്.
സര്‍വീസ് ശൃംഖല ശക്തമാക്കുക, നേതൃത്വത്തില്‍ അഴിച്ചുപണി,വിശ്വസനീയമായ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുക എന്നിവയാണ് വളര്‍ച്ച നിലനിര്‍ത്താന്‍ ഗോള്‍ഡ്മാന്‍ സാക്ക്സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍.
മറ്റ് ബ്രോക്കറേജുകള്‍
ഓഹരിയില്‍ കവറേജുള്ള എട്ട് ബ്രോക്കറേജുകളില്‍ ആറ് പേര് ഓഹരി വില്ക്കാന് നിര്‍ദ്ദേശിക്കുന്നു. ഓഹരി കൈവശംവയ്ക്കാന്‍ രണ്ട് പേര് ആവശ്യപ്പെടുമ്പോള്‍ ഒരു ബ്രോക്കറേജ് സ്ഥാപനം പോലും വാങ്ങല്‍ റേറ്റിംഗ് നല്‍കുന്നില്ല.
കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും എകെ ഗ്ലോബലും നല്കുന്ന ലക്ഷ്യവില 20 രൂപ മാത്രമാണ്. ഇത് ഇപ്പോഴത്തെ വിലയെ അപേക്ഷിച്ച് കുറവാണ്.
ഓല ഇലക്ട്രിക്ക്
താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് സ്കൂട്ടറുകള്, സീറോ-എമിഷന്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി.
ഇന്ത്യയില്‍ ഇലക്ട്രിക്ക് മൊബിലിറ്റി ത്വരിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പെട്രോളിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ബാറ്ററി-സ്വാപ്പിംഗ്, ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ എന്നിവയും സ്ഥാപിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications