സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് സമ്മാനവുമായി ഒല; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനപ്രേമികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഒല. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് മോഡലുകളാണ് ഒല ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും യഥാക്രമം 99,999, 1,29,99 എന്നിങ്ങനെയാണ് വില. എസ് വണ്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാകുമ്പോള്‍ എസ് വണ്‍ പ്രോ പത്ത് നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാകും.

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് സമ്മാനവുമായി ഒല; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

നാലര മണിക്കൂര്‍ സമയമാണ് എസ് വണ്ണിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. എസ് വണ്‍ പ്രോയ്ക്ക് ഇത് ആറര മണിക്കൂര്‍ വേണം. ജൂലായ് ആവസാനത്തോടെയാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചത്. വലിയ സ്വീകാര്യതയാണ് കമ്പനിക്ക് ലഭിച്ചത്. എസ് 1 പ്രോ വേരിയന്റ് 181 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഒറ്റചാര്‍ജില്‍ വാഗ്ദാനം ചെയ്യുന്നത്., 3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും, 115 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് മറ്റ് പ്രത്യേകത.

ഇന്ത്യയിലെ സ്റ്റാർട്ട് നിക്ഷേപത്തിൽ ഇടിവ് സംഭവിച്ചെന്ന് യുഎൻഡിപി സർവേ: 81 ശതമാനം ഇടിവെന്ന് കണക്കുകൾഇന്ത്യയിലെ സ്റ്റാർട്ട് നിക്ഷേപത്തിൽ ഇടിവ് സംഭവിച്ചെന്ന് യുഎൻഡിപി സർവേ: 81 ശതമാനം ഇടിവെന്ന് കണക്കുകൾ

സ്‌കൂട്ടറില്‍ 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ബാറ്ററി ചാര്‍ജാകുമെന്നും അതില്‍ 75 കിലോ മീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളില്‍ ഒരു ലക്ഷത്തോളം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

 വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കൊവിഡ് പ്രതിസന്ധിയ്ക്കിടെ സഹകരണവകുപ്പിൻറെ ആശ്വാസ നടപടി വായ്പാ കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കൊവിഡ് പ്രതിസന്ധിയ്ക്കിടെ സഹകരണവകുപ്പിൻറെ ആശ്വാസ നടപടി

സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്‌പേസ് നല്‍കാനും ഒലയ്ക്ക് കഴിയുന്നുണ്ട്. 36 ലിറ്ററാണ് ഈ സ്‌കൂട്ടറിന്റെ ബൂട്ട് സ്‌പേസ്. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയില്‍ ഒരുക്കിയ ഈ സ്‌കൂട്ടറിന് 12 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നില്‍ 220 എം.എം. ഡിസ്‌കും പിന്നില്‍ 180 എം.എം. ഡിസ്‌കും ഉള്‍പ്പെടുന്നു.

ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നു; കോഴി വില വീണ്ടും കുതിച്ചുയരുമോ?ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നു; കോഴി വില വീണ്ടും കുതിച്ചുയരുമോ?

വൈദ്യുത സ്‌കൂട്ടര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഒല തമിഴ്‌നാട്ടില്‍ 2400 കോടി രൂപ ചെലവിട്ട് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാണ ശാലയായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. കമ്പനി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, റിട്രോ ടാക്‌സ് ഇളവ് ഗുണം ചെയ്യുമോ?വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, റിട്രോ ടാക്‌സ് ഇളവ് ഗുണം ചെയ്യുമോ?

ക്രിപ്‌റ്റോ വിപണി; കുതിച്ചുയര്‍ന്ന് കാര്‍ഡാനോയും ഡോജ്‌കോയിനും, ബിറ്റ്‌കോയിന്‍ 47,000 ഡോളറില്‍ക്രിപ്‌റ്റോ വിപണി; കുതിച്ചുയര്‍ന്ന് കാര്‍ഡാനോയും ഡോജ്‌കോയിനും, ബിറ്റ്‌കോയിന്‍ 47,000 ഡോളറില്‍

ക്യാമറ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഫ്യുജി ഫിലിമിന്റെ ഗംഭീര ഓണം ഓഫറുകൾ... 42,000 രൂപ വരെ കിഴിവ്ക്യാമറ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഫ്യുജി ഫിലിമിന്റെ ഗംഭീര ഓണം ഓഫറുകൾ... 42,000 രൂപ വരെ കിഴിവ്

Read more about: ola india ഒല ഇന്ത്യ
English summary

Ola presents gift to India on Independence Day; Introducing the new electric scooter

Ola presents gift to India on Independence Day; Introducing the new electric scooter
Story first published: Sunday, August 15, 2021, 23:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X