ബെംഗളൂരു: ഒളിംപിക്സില്‍ എന്നല്ല, അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിക്കുന്ന ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാനും അവര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കാനും ഒരുപാട് പേര് രംഗത്ത് വരാറുണ്ട്. പലപ്പോഴും ഈ വാഗ്ദാനങ്ങള്‍ വെറും വാക്കുകളായി മാറാറുണ്ട്. സര്‍ക്കാരുകള്‍ പോലും വാക്ക് പാലിക്കാത്ത ചരിത്രം നമുക്ക് മുന്നിലുണ്ട്.
എന്തായാലും ഇത്തവണ ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് അങ്ങനെയൊരു ഗതി വരില്ലെന്ന് കരുതാം. വമ്പന്‍ സമ്മാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഏറ്റവും അധികം സമ്മാനം ലഭിക്കുക ഇത്തവണത്തെ ഒരേയൊരു സ്വര്‍ണ വേട്ടക്കാരനായ നീരജ് ചോപ്രയ്ക്ക് തന്നെയാണ്. മലയാളി സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...
രണ്ട് കോടി
ജാവലിന്‍ ത്രോയില്‍ ആണ് നീരജ് ചോപ്ര സ്വര്‍ണ നേട്ടം കരസ്ഥമാക്കിയത്. അത്ലറ്റിക്സില് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഒളിംപിക് സ്വര്‍ണമാണിത്. ഒളിംപ്സില്‍ വ്യക്തിഗത സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ആണ് നീരജ് ചോപ്ര. രണ്ട് കോടി രൂപയാണ് നീരജ് ചോപ്രയ്ക്ക് ബൈജൂസ് സമ്മാനമായി നല്കാന് പോകുന്നത്.
ഒരു കോടി വീതം
നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ നല്കുമ്പോള് മറ്റുള്ളവരെ അവഗണിക്കുന്നില്ല ബൈജൂസ്. വ്യക്തിഗത ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ താരങ്ങള്‍ക്കെല്ലാം ഓരോ കോടി രൂപവീതം നല്‍കുമെന്നാണ് ബൈജൂസ് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടിന് ശേഷം ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ ഹോക്കി ടീമിലെ അംഗങ്ങള്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടില്ല.
ആരൊക്കെ?
നീരജ് ചോപ്രയ്ക്ക് പുറമേ അഞ്ച് പേരാണ് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കിയത്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ (വനിതകള്‍) മീരാബായ് ചനുവും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയും വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധു, ബോക്സിങ്ങില്‍ ലവ്ലിന ബോര്ഗോഹെയ്ന്, ഗുസ്തിയില്‍ ബജ്റംഗ് പൂനിയ എന്നിവര്‍ വെങ്കല മെഡലും നേടി. ഹോക്കിയിലെ വെങ്കലം അടക്കം ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത് ഏഴ് ഒളിംപിക് മെഡലുകള്‍ ആണ്. ഇതും ഒരു റെക്കോര്‍ഡ് ആണ്.
വെല്ലുവിളികള്‍ മറികടന്ന
ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനം ഏറെ പ്രതീക്ഷ പകരുന്നതാണെന്നാണ് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ കായിക മേഖലയ്ക്ക് അതിന്റേതായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന ആദരം നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നല്‍കേണ്ടതല്ലെന്നും എല്ലാ ദിവസവും അവര്‍ക്ക് ആദരവും പ്രോത്സാഹനവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നീരജ് ചോപ്രയ്ക്ക് കോടികള്‍
അത്ലറ്റിക്കില് ആദ്യ ഒളിംപിക് സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനങ്ങളുടെ പെരുമഴയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ക്യാഷ് പ്രൈസ് തന്നെ കോടികള്‍ വരും. ഹരിയാണ മുഖ്യമന്ത്രി 6 കോടി രൂപയാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രണ്ട് കോടി രൂപയുടെ പ്രത്യേക ഉപഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ കൂടെയാണ് ബിസിസിഐയുടെ വക ഒരു കോടി രൂപ. ബൈജൂസിന്റെ സമ്മാനത്തുക കൂടി കൂട്ടുമ്പോള്‍ നീരജ് ചോപ്രയ്ക്ക് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് 11 കോടി രൂപയുടെ ക്യാഷ് പ്രൈസ് ആണ്.
സമ്മാനപ്പെരുമഴ
ഹരിയാണയിലെ പാനിപ്പത്തുകാരന്‍ ആണ് നീരജ് ചോപ്ര. അതുകൊണ്ട് തന്നെ ഹരിയാണ സര്‍ക്കാര്‍ ഒരുപാട് സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് കോടി രൂപയ്ക്ക് പുറമേ ഒരു ക്ലാസ്സ്- I ജോലിയും സൗജന്യ നിരക്കില്‍ ഭൂമിയും നല്‍കും. ഹരിയാണയില്‍ വരാനിരിക്കുന്ന സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അത്ലറ്റിക്സിന്റെ തലവനായും നീരജ് ചോപ്രയെ നിയമിക്കും എന്നാണ് മുഖ്യമന്ത്രി എംഎല് ഖട്ടാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications