സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. ഒരു പവന് 200 രൂപ വർദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4770 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
സ്വർണ വ്യാപാരികളുടെ പ്രതീക്ഷ
ജ്വല്ലറി വിപണി ക്രമേണ വീണ്ടെടുക്കലിലാണെന്നും ഉപഭോക്തൃ വികാരം പോസിറ്റീവായി മാറുകയാണെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ അനന്ത പത്മനാഭൻ കഴിഞ്ഞ ദിവസം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്തുടനീളം പരമാവധി സ്വർണ വിൽപ്പന പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ആഭരണങ്ങൾ വേണ്ട
ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ മൊത്തം സ്വർണ്ണ ഉപഭോക്തൃ ആവശ്യം 35.8 ശതമാനം വർധിച്ച് 86.6 ടണ്ണായി ഉയർന്നുവെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.1 ശതമാനത്തിന്റെ കുറവുണ്ട്.
ബാറുകളും നാണയങ്ങളും
ആഭരണ ഡിമാൻഡ് കുറഞ്ഞപ്പോഴും കഴിഞ്ഞ പാദത്തിൽ സ്വർണ്ണ ബാറുകളുടെയും നാണയങ്ങളുടെയും ആവശ്യം കുത്തനെ ഉയർന്നു. സ്വർണ വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ സ്വർണ്ണ ബാറുകളും നാണയങ്ങളും ലാഭകരമായ നിക്ഷേപ ഓപ്ഷനായി തിരിച്ചറിഞ്ഞു. കഴിഞ്ഞ 1 വർഷത്തിനിടെ സ്വർണ്ണ വില കുത്തനെ ഉയർന്നു.
സ്വർണം വിറ്റ് മലയാളികൾ
കേരളത്തിലെ ജനങ്ങള്‍ 10.79 ടണ്‍ പഴയ സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈ മാസത്തിലെ കണക്കുകളാണിത്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മലയാളികള്‍ 10.79 സ്വര്‍ണം വിറ്റ് പണമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
