സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പ്ലസ് ടു ബോര്‍ഡ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയ രീതിയില്‍ വലിയ മാറ്റം. 2026 മുതല്‍ പരീക്ഷയ്ക്ക് മാര്‍ക്കിടാന്‍ ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനം ഉപയോഗിക്കും. ഈ രീതിയില്‍ അധ്യാപകര്‍ പേനയല്ല ഉപയോഗപ്പെടുത്തുക. പകരം ഡിജിറ്റലായി ഉത്തരക്കടലാസുകള്‍ തിരുത്തും.

ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ്
ഒരു ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ രീതിയാണ് ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം). ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേയ്ക്ക് അപ് ലോഡ് ചെയ്യുകയും അധ്യാപകര്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിക്കുകയും ചെയ്യും. മാര്‍ക്കുകള്‍ കണക്കാക്കുന്നത് സോഫ്റ്റ് വെയറായിരിക്കും. ഇത് പിശകുകള്‍ കുറയ്ക്കാനും പ്രക്രിയ വേഗത്തിലാക്കാനും സഹായിക്കും.അന്താരാഷ്ട്ര പരീക്ഷാ ബോര്‍ഡുകളെയാണ് ഇക്കാര്യത്തില്‍ സിബിഎസ്ഇ മാതൃകയാക്കുന്നത്.
ഒഎസ്എമ്മിലെ വിവിധ ഘട്ടങ്ങള്‍
1: വിദ്യാര്‍ത്ഥികള്‍ പതിവുപോലെ പേപ്പറില്‍ പരീക്ഷ എഴുതുന്നു.
2: ഉത്തരക്കടലാസുകള്‍ സ്ക്കാന്‍ ചെയ്ത് ഡിജിറ്റല്‍ ഫയലുകളാക്കുന്നു.
3: സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ സിബിഎസ്ഇയുടെ സെക്യൂരിറ്റി സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യുന്നു.
4: അധ്യാപകര്‍ അവരുടെ സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ നിന്ന് ലോഗിന്‍ ചെയ്യുന്നു.
5: സ്ക്രീനിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ ഡിജിറ്റലായി ഉത്തരങ്ങള്‍ അടയാളപ്പെടുത്തുന്നു.
6: സംവിധാനം മാര്‍ക്കുകള്‍ യാന്ത്രികമായി കണക്കാക്കുന്നു. ഇതുവഴി പിശകുകള്‍ കുറയ്ക്കുന്നു.
7: ഫലങ്ങള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പ്രക്രിയ വഴി മനുഷ്യസഹജമായ തെറ്റുകള്‍ ഒഴിവാക്കാനും സുതാര്യതയും വേഗതയും വര്‍ദ്ധിപ്പിക്കാനുമാകും. മാര്‍ക്കിംഗ് സെന്ററുകളിലേയ്ക്ക് പോകുന്നതിന് പകരം അധ്യാപകര്‍ക്ക് സ്വന്തം സ്ക്കൂളിലിരുന്ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിക്കാം. അത്തരത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ് സംവിധാനം.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരീക്ഷ എഴുതുന്ന രീതി വിദ്യാര്‍ത്ഥികള്‍ മാറ്റേണ്ടതില്ല. അതേസമയം വ്യക്തമായും വൃത്തിയായും എഴുതാന്‍ ശ്രമിക്കണം. നീല, കറുപ്പ് മഷികള്‍ ഉപയോഗിക്കുന്നത് സ്ക്കാന്‍ വ്യക്തതയുള്ളതാക്കും. ക്രമരഹിതമായ തിരുത്തലുകള്‍ ഒഴിവാക്കുക. സ്ക്കാനിംഗ് സമയത്ത് വാചകം മുറിഞ്ഞുപോകാതിരിക്കാന്‍ മാര്‍ജിനുകളും വാചകവും തമ്മിലുളള അകലം സൂക്ഷിക്കണം.
മൂല്യനിര്‍ണ്ണയം ഒഎസ്എം വഴിയായതിനാല്‍ പരീക്ഷാഫലം ഈ വര്‍ഷം നേരത്തെ പ്രതീക്ഷിക്കാം. സുഗമമായ പുനര്‍ മൂല്യനിര്‍ണ്ണയവും ഒഎസ്എം ഉറപ്പുവരുത്തും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിഷ്ക്കാരങ്ങള്‍ക്കുള്ള ശ്രമമാണ് ഇപ്പോള്‍ സിബിഎസ്ഇയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഒഎസ്എം എന്ന ആധുനിക സംവിധാനത്തിന് കീഴില്‍ നല്ല മാര്‍ക്ക് വാങ്ങുന്ന ആദ്യ ബാച്ചായി 2026 മാറട്ടെ.
നടപ്പ് വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണ്ണയം പതിവുപോലെ നേരിട്ട് പേനയും പേപ്പറുമായി ഭൗതികമായിട്ടായിരിക്കും നിര്‍വഹിക്കപ്പെടുക.
സിബിഎസ്ഇ പ്രതികരണം
"കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായി, 2026 ള്‍ മുതല്‍ 12-ാം ക്ലാസ് ഉത്തര പുസ്തകങ്ങളുടെ മൂല്യനിര്‍ണ്ണയത്തിനായി ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ് (OSM) അവതരിപ്പിക്കുന്നു. 2026-ല്‍ 10-ാം ക്ലാസ് ഉത്തര പുസ്തകങ്ങളുടെ മൂല്യനിര്‍ണ്ണയം മുമ്പത്തെപ്പോലെ തന്നെ ഭൗതികമായി തുടരും," സിബിഎസ്ഇ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി സിബിഎസ്ഇ വര്‍ഷം തോറും പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നു, ഏകദേശം 46 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് തയ്യാറാകുന്നത്. ഈ വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ 10 ന് അവസാനിക്കും. പത്താം ക്ലാസ് (ഹൈസ്കൂള്‍) പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ 1 വരെ നടക്കും. രണ്ട് പരീക്ഷകളും ഒരേ സിലബസ് പിന്തുടരും. എന്നിരുന്നാലും, ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ആദ്യ പരീക്ഷയില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications