ഓണക്കാലം എത്തുമ്പോൾ സാധനങ്ങളുടെ വിലയും കുതിക്കുന്നു. ഇത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. എന്നാൽ സംസ്ഥാനത്തെ 14 ജില്ലകളിലും നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ആരംഭിച്ചിരിക്കുന്നു. ഈ വിലക്കയറ്റത്തിലെ ഏക ആശ്വാസം തന്നെയാണ് ഇത്. അതിനാൽ തന്നെ കേരളത്തിലെ വിവിധ ഓണച്ചന്തകളിലും വമ്പൻ തിരക്കാണ്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെയാണ് ഈ ഓണം ഫെയറുകൾ നടക്കുക.
വിലക്കയറ്റം എന്നു തമാശ പറയുന്നതല്ല, സത്യത്തിൽ പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം വരെ വിലക്കുറവുണ്ട് എന്നതാണ് ഈ ഓണച്ചന്തകളുടെ പ്രത്യേകത. അതിനാൽ സാധാരണക്കാരൻ്റെ കീശകീറാതെ തന്നെ ഇത്തവണ ഓണം ആഘോഷിക്കാൻ സാധിക്കും. ഓണക്കാലത്തെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്.
ആശ്വാസം നൽകുന്നു
26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ 167 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ പ്രവർത്തിക്കും. വിലക്കയറ്റത്തിൽ മലയാളികളെ ആശങ്കപ്പെടുത്തിയ വെളിച്ചെണ്ണക്കും ഓണച്ചന്തയിൽ വിലക്കുറവാണ്. ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 339 രൂപയും, സബ്‌സിഡി ഇതര വെളിച്ചെണ്ണയ്‌ക്ക് 389 രൂപയുമാണ് വില. മറ്റു വെളിച്ചെണ്ണ ബ്രാൻഡുകളേക്കാളും ഇത് കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
അരി വിലയിലും ആശ്വസമുണ്ട്. ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരി എന്ന സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുക. മാത്രമല്ല, 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ/പുഴുക്കലരിയോ ലഭിക്കും. വൻ പയറിന് 70 രൂപ, തുവര പരിപ്പിന് 93 രൂപ എന്നിങ്ങനെയും വില കുറച്ചിട്ടുണ്ട്.

സൗജന്യ ഓണക്കിറ്റ് തുടങ്ങി
ഇന്ന് ആഗസ്റ്റ് 26 മുതലാണ് സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സൗജന്യ ഓണക്കിറ്റ് എല്ലാവർക്കും ലഭ്യമാകില്ല. അതായത് മഞ്ഞ കാർഡുടമകൾക്കാണ് 15 ഇനങ്ങളുള്ള ഈ ഭക്ഷ്യക്കിറ്റ് ലഭിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനങ്ങള്‍ കിറ്റിൽ ലഭിക്കും. ഈ ഓണത്തിന് സദ്യവട്ടം ഒരുക്കാൻ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കാർഡുടമകൾക്ക് സർക്കാരിൻ്റെ ഏറ്റവും വലിയ കൈതാങ്ങാണിത്. ആറു ലക്ഷത്തിലധികം പേർക്കാണ് ഈ സൗജന്യ ഓണക്കിറ്റ് ലഭിക്കുന്നത്. ഇത്തവണ കൈപൊള്ളാതെ ഓണമുണ്ണാം.
ഓണക്കിറ്റിലെ അവശ്യ സാധനങ്ങൾ
- പഞ്ചസാര - 1 കിലോ
- വെളിച്ചെണ്ണ - 500 മില്ലി
- തുവര പരിപ്പ് - 250 ഗ്രാം
- ചെറുപയര്‍ പരിപ്പ് - 250 ഗ്രാം
- വന്‍ പയര്‍ - 250 ഗ്രാം
- കശുവണ്ടി 50 ഗ്രാം
- നെയ് (മില്‍മ) - 50 മില്ലി
- ശബരി ഗോള്‍ഡ് ടീ - 250 ഗ്രാം
- ശബരി പായസം മിക്‌സ് - 200 ഗ്രാം
- ശബരി സാമ്പാര്‍ പൊടി - 100ഗ്രാം
- ശബരി മുളക് പൊടി - 100 ഗ്രാം
- മഞ്ഞപ്പൊടി - 100 ഗ്രാം
- മല്ലി പൊടി - 100 ഗ്രാം
- ഉപ്പ് - 1 കിലോ
- തുണി സഞ്ചി
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും വെളിച്ചെണ്ണ, തേങ്ങ, അരി വില മലയാളികളുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടാവുന്ന സാധനങ്ങളാണ്. ഓണം മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഓണത്തിന് ഓണസദ്യയില്ലാതെ എന്ത് ആഘോഷം. സർക്കാരിൻ്റെ ഇടപെടലിൽ നടപ്പിലാക്കുന്ന ഈ ഓണച്ചന്തകളും ഓണക്കിറ്റുമെല്ലാം ഓണക്കാലത്തെ ഏറ്റവും വലിയ കൈത്താങ്ങാണ്. ഇത്തവണയും സർക്കാർ അത് തെറ്റിച്ചിട്ടില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications