നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് ഒരുപാട് സ്നേഹത്തോടെ ഒരായിരം ഓണാശംസകള്‍. ചിങ്ങം പിറക്കുന്നതു മുതൽ ഓരോ മലയാളിയും തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. പുത്തൻ ഉടുപ്പും, പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമായി സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു തിരുവോണ നാൾ വന്നെത്തിയിരിക്കുന്നു.
ഏതൊരു മലയാളിക്കും ഓണം ഒരു വികാരമാണ്. ദൂരദേശത്ത് താമസിക്കുന്നവരെല്ലാം ഓണക്കാലത്ത് കേരളത്തിൽ എത്താറുണ്ട്. ഓണം എന്ന ഉത്സവത്തിൻ്റെ ഭംഗി പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലാണ്. ഒരു സാധാരണ ദിവസത്തിനപ്പുറം, ഏറെ സന്തോഷകരമായ ദിവസം തന്നെയാണ് തിരുവോണം. ഐതിഹ്യം അനുസരിച്ച് എല്ലാ വർഷവും ഈ തിരുവോണത്തിനാണ് മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്.

ഓണത്തിൻ്റെ ഐതിഹ്യം
മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി പണ്ട് നാടു ഭരിച്ചിരുന്നു. പ്രജാപ്രിയനായ ഈ രാജാവിനോട് ഒരു ബ്രാഹ്മണ യുവാവ് തപസ്സ് അനുഷ്ഠിക്കാൻ 3 അടി മണ്ണ് ചോദിച്ചു. വാമനനെന്ന ബ്രാഹ്മണ ബാലനായി അവതരിച്ചത് മഹാവിഷ്ണുവാണ്. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. എന്നാൽ വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തെ സ്ഥലം ചോദിച്ചപ്പോൾ സത്യവാനായ ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തി. തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ കാണാൻ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി ആഘോഷിക്കുന്നത്.
പ്രിയപ്പെട്ടവർക്ക് അയക്കാവുന്ന ഓണം ആശംസകൾ
- എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
- ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണം ആശംസകൾ
- ഈ ഓണം സന്തോഷം നിറഞ്ഞതാവട്ടെ, ഏവർക്കും ഓണാശംസകൾ
- കള്ളവും ചതിവും ഇല്ലാത്ത നല്ലൊരു ജീവിതം ലഭിക്കും, ഏവർക്കും ഓണാശംസകൾ
- ഈ ഓണം ഒരുമയോടെ ആഘോഷിക്കാം, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
- ഒരായിരം ഓർമകളുമായി മറ്റൊരു പൊന്നോണം കൂടി വരവായി, ഓണാശംസകൾ നേരുന്നു
- ബഹുവർണ്ണങ്ങളോടെയുള്ള പൂക്കളവും, പൂവിളികളും, പൂത്തുമ്പിയും- ഏവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ
- ഓണക്കോടിയുടുത്ത് ഓണസദ്യയുണ്ണാം, പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാൻ മറ്റൊരു തിരുവോണം വരവായി.
- ഓർത്തിരിക്കാൻ... ഓമനിക്കാൻ... ഒരു ഓണക്കാലം കൂടി വന്നെത്തി. ഏവർക്കും തിരുവോണദിനാശംസകൾ
- നിലവിളക്കിൻ്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈർമല്യവുമായി മറ്റൊരു ഓണക്കാലം കൂടെ വന്നെത്തി. ഏവർക്കും ഓണാശംസകൾ!

വാട്സ്ആപ്പിൽ അയക്കാവുന്ന ഓണം സന്ദേശങ്ങൾ
- ഓണം വെറുമൊരു ഉത്സവമല്ല; സ്നേഹവും ഐക്യവും സമൃദ്ധിയും നിറഞ്ഞ കേരളത്തിന്റെ ആഘോഷമാണിത്.
- ഓരോ മലയാളിയുടെയും ഹൃദയത്തിൽ, ഓണം എന്നാൽ നീതിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സുവർണ കാലം നയിച്ച മഹാബലി രാജാവിൻ്റെ ഓർമ്മപ്പെടുത്തലാണ്.
- പൂക്കളം നമ്മുടെ വീടുകളെ അലങ്കരിക്കുന്നതുപോലെ, ഈ ഓണത്തിന് സ്നേഹവും സമാധാനവും നമ്മുടെ ഹൃദയങ്ങളെ അലങ്കരിക്കട്ടെ.
- നിങ്ങളുടെ ഓണം പൂക്കളം പോലെ പ്രകാശപൂർണ്ണവും, പായസം പോലെ മധുരവും, സദ്യ പോലെ ഗംഭീരവുമാകട്ടെ!
- ഓണാശംസകൾ! നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പ്രിയപ്പെട്ട നിമിഷങ്ങൾ ആശംസിക്കുന്നു.
ഓണം 2025: 4 പേരടങ്ങുന്ന ഒരു കുടുംബത്തിന് ഓണസദ്യ ഒരുക്കാൻ എത്ര രൂപ ചിലവഴിക്കേണ്ടി വരും? അറിയാം
പ്രധാന ഓണച്ചൊല്ലുകൾ
1. കാണം വിറ്റും ഓണം ഉണ്ണണം
2. അത്തം കറുത്താൽ ഓണം വെളുക്കും
3. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി
4. ഓണമുണ്ട വയറേ ചൂളം പാടിക്കിട
5. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications