കേരളത്തിൽ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ആഗസ്റ്റ് 26 മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. സാധാരണയായി ഉത്രാടം, തിരുവോണം നാളുകളിൽ കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കാറില്ല. സെപ്റ്റംബറിലെ ബാങ്ക് അവധികളെ കുറിച്ച് വിശദമായ ലിസ്റ്റ് എത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ രാജ്യത്തുടനീളം മൊത്തം 15 ദിവസത്തോളമാണ് ബാങ്കുകൾക്ക് അവധിയുള്ളത്. അതിൽ സെപ്റ്റംബറിലെ ആദ്യ ആഴ്ചയിൽ 5 ദിവസത്തോളം ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കും.
സെപ്റ്റംബറിൽ നിങ്ങൾ എന്നാണ് ബാങ്ക് ഇടപാടുകൾക്കായി ബാങ്കിൽ പോവുന്നത്?. ഈ ആഴ്ച തുടർച്ചയായ ബാങ്ക് അവധികൾ ഉണ്ട്. അതിനാൽ ഈ സെപ്റ്റംബറിലെ ബാങ്ക് അവധികളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ അവധികൾ വ്യത്യസ്തമാണ്.
സെപ്റ്റംബർ 3 മുതൽ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് അവധിയാണ്. ഓരോന്നും വിശദമായി അറിയാം;

- സെപ്റ്റംബർ 3, ബുധൻ: ജാർഖണ്ഡിൽ കർമ്മ പൂജ നടക്കുന്നതിനാൽ ഈ ദിവസം ബാങ്ക് അവധിയായിരിക്കും.
- സെപ്റ്റംബർ 4, വ്യാഴം: കേരളത്തിൽ ഉത്രാടം ആഘോഷിക്കുന്നതിനാൽ ബാങ്കുകൾക്ക് അവധിയാണ്.
- സെപ്തംബർ 5, വെള്ളി: കേരളത്തിൽ ഈ ദിവസം തിരുവോണം ആഘോഷിക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല. മാത്രമല്ല, ഈദ്-ഇ-മിലാദ്/മീലാദ്-ഉൻ-നബി അല്ലെങ്കിൽ ഈദ്-ഇ-മീലാദ് എന്നീ ആഘോഷങ്ങളും നടക്കുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ ബാങ്ക് അവധിയാണ്.
- സെപ്റ്റംബർ 6, ശനി: സിക്കിമിലും ഛത്തീസ്ഗഡിലും ഈദ്-ഇ-മിലാദ്/ഇന്ദ്രജത്ര എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഈ സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല.
- സെപ്റ്റംബർ 7, ഞായറാഴ്ച : ഈ ദിവസം സാധാരണയായി രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും.
സെപ്റ്റംബറിലെ ആദ്യ ആഴ്ചയിൽ മൊത്തം 5 ദിവസങ്ങളും ബാങ്ക് അവധിയാണ്. ഇതിൽ കേരളത്തിലെ ബാങ്കുകൾക്കും അവധിയുണ്ട്. ഓണത്തിന് തുടർച്ചയായ രണ്ട് ദിവസവും കേരളത്തിൽ അവധിയുണ്ട്. സാധാരണയായി ഓണം കഴിഞ്ഞ് ചതയം ദിനത്തിലും ബാങ്കുകൾക്ക് അവധിയുണ്ടാവാറുണ്ട്. എന്നാൽ ഈ വർഷം ചതയ ദിനം ഞായറാഴ്ചയാണ്. സെപ്റ്റംബറിൽ ബാക്കി ദിവസങ്ങളിലെ ബാങ്ക് അവധികളെ കുറിച്ചും അറിഞ്ഞിരിക്കാം.
- സെപ്റ്റംബർ 12, വെള്ളി: ജമ്മു കശ്മീരിൽ ഈദ്-ഇ-മിലാദ് ആഘോഷിച്ചതിന് ശേഷമുള്ള വെള്ളിയാഴ്ചയായതിനാൽ ബാങ്കുകൾ അവധിയാണ്.
- സെപ്റ്റംബർ 22, തിങ്കൾ: രാജസ്ഥാനിൽ നവരാത്ര ആഘോഷം നടക്കുന്നതിനാൽ ബാങ്കുകൾ അവധിയാണ്.
- സെപ്റ്റംബർ 23, ചൊവ്വ: ജമ്മു കശ്മീരിൽ മഹാരാജ ഹരിസിംഗിന്റെ ജന്മദിനം ആചരിക്കുന്നു. അതിനാൽ ബാങ്കുകൾക്ക് അവധിയാണ്.
- സെപ്റ്റംബർ 29, തിങ്കൾ: ത്രിപുര, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഹാ സപ്തമി/ദുർഗ്ഗാ പൂജ ആചരിക്കുന്നതിനാൽ ബാങ്കുകൾ അടച്ചിടും.
- സെപ്റ്റംബർ 30, ചൊവ്വ: ത്രിപുര, ഒഡീഷ, അസം, മണിപ്പൂർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മഹാ അഷ്ടമി/ദുർഗാ അഷ്ടമി/ദുർഗാ പൂജ എന്നിവ നടക്കുന്നതിനാൽ ബാങ്കുകൾ അടച്ചിടും.
ഈ അവധി ദിനങ്ങൾക്ക് പുറമേ എല്ലാ രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications